Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

34. ചൂണ്ടു പേർ

ചൂണ്ടു പേർ ഒരു സമാസം അല്ല. കാരണം അതിൽ രണ്ടോ അധികമോ നാമങ്ങൾ ചേൎന്നിട്ടില്ല, ചൂണ്ടു പേരുണ്ടാകന്നതു ചൂണ്ടെഴുത്തുകളോടു ലിംഗവചനപ്രത്യയങ്ങൾ മാത്രം ചേൎന്നിട്ടാകുന്നു.
ഉ-ം. അവൻ, ഇവൾ, ഇതു, അവർ എന്നിവറ്റിൽ അവൻ എന്നതു അ എന്ന ചൂണ്ടുപേരോടു കൂടി അൻ എന്ന പുല്ലിംഗപ്രത്യയവും ഇവൾ എന്നതു ഇ എന്ന ചൂണ്ടെഴുത്തോടു കൂടി അൾ എന്ന സ്ത്രീലിംഗപ്രത്യയവും ഇതു എന്നതു ഇ എന്ന ചൂണ്ടുപേരോടു ക്രടി തു എന്ന നപുംസകപ്രത്യയവും, അവർ എന്നതു അ എന്ന ചൂണ്ടെഴുത്തോടു കൂടി അർ എന്ന ബഹുവചനപ്രത്യയവും മാത്രമേ ചേൎന്നിട്ടുള്ളു.

താളിളക്കം
!Designed By Praveen Varma MK!