Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

28. പ്രഥമപുരുഷനും മദ്ധ്യമപുരുഷനും ഉത്തമപുരുഷനും

നാം ഏതിനെ വിചാരിച്ചു പറയുന്നുവോ ആയതു പ്രഥമപുരുഷനും, നാം ആ വിചാരത്തെ ആരോടു പറയുന്നുവോ ആ ആൾ മദ്ധ്യമപുരുഷനും, ആ പറയുന്ന നാം ഉത്തമപുരുഷനും ആകുന്നു.
ഉ-ം. നിന്നോടു പറവാൻ അവൻ എന്നോടു പറഞ്ഞു. ഈ വാക്യത്തിൽ അവൻ എന്നതു നാം ആരെ കുറിച്ചു പറയുന്നുവോ ആ ആളെ കാണിക്കകൊണ്ടു, അവൻ എന്ന നാമം പ്രഥമപുരുഷൻ തന്നെ; നിന്നോടു എന്നതു നാം ആരോടു പറയുന്നുവോ ആ ആളെ കാണിക്കുന്നതാകകൊണ്ടു ആയതു മദ്ധ്യമപുരുഷനും എന്നോടു എന്നതു ആ പറയുന്ന ആളെ കാണിക്കുന്നതു കൊണ്ടു ആയതു ഉത്തമപുരുഷനും ആകുന്നു.

താളിളക്കം
!Designed By Praveen Varma MK!