Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

20. പ്രത്യയം

വചനഭേദങ്ങളും വിഭക്തിഭേദങ്ങളും കുറിക്കുന്നതു നാമാന്ത്യത്തിൽ വല്ല അക്ഷരങ്ങളെയും ചേൎക്കുന്നതുകൊണ്ടത്രേ.

ഉ-ം. ബ്രാഹ്മണർ, മകനെ എന്നീ പദങ്ങളിൽ ആദ്യത്തേ ബ്രാഹ്മണർ എന്നതിലേ അർ എന്നതു ബഹുവചനത്തെ വരുത്തുവാനായി ചേൎത്ത അക്ഷരവും മകനെ എന്നതിലേ എ എന്നതു ദ്വിതീയാവിഭക്തിയെ വരുത്തുവാനായി ചേൎത്ത അക്ഷരവും ആകുന്നു. ഇങ്ങിനേ ചേരുന്ന അക്ഷരങ്ങൾക്കു പ്രത്യയം എന്നു പേർ.

താളിളക്കം
!Designed By Praveen Varma MK!