Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

02. വാക്യം

ഒരു വിചാരം പൂൎണ്ണമായി പറഞ്ഞറിയിപ്പാൻ തക്കവണ്ണം വാക്കുകളെ ചേൎത്തുപറയുന്നതായാൽ, ആയതിന്നു വ്യാകരണത്തിൽ വാക്യം എന്നു പറയുന്നു. വാക്യം എന്നുവെച്ചാൽ ഒരു വിചാരം തികവായി പറയുന്നോന്നത്രെ.
ഉ-ം കുതിര എന്ന വാക്കു മാത്രം പറഞ്ഞാൽ, പൂൎണ്ണമായ ഒരു അൎത്ഥം ജനിക്കുന്നില്ല; കുതിരയെകൊണ്ടു നാം എന്തോ പറവാൻ വിചാരിക്കുന്നു എന്നോ,കുതിര വല്ലതും ചെയ്‌വാൻ പോകുന്നു എന്നു നാം പറവാൻ വിചാരിക്കുന്നു എന്നോ തോന്നും; എന്നാൽ ഓടുന്നു എന്ന വാക്കും ക്രടെ ചേൎത്തു പറയുന്നതിനാൽ അൎത്ഥം പൂൎണ്ണമാകുന്നു

താളിളക്കം
!Designed By Praveen Varma MK!