Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

01. വ്യാകരണം

വാക്കിന്റെ സ്വഭാവത്തെയും ലക്ഷണങ്ങളെയും കുറിച്ചു വിവരിക്കുന്ന ശാസ്ത്രം വ്യാകരണം ആകുന്നു.2

നമ്മുടെ വാക്കിന്നു മലയാളവാക്കു എന്നു പേർ.3

നാം ഈ പുസ്തകത്തിൽനിന്നു പഠിക്കുന്നതു മലയാളവ്യാകരണം തന്നേ.4

നാം വാക്കുകൊണ്ടു പറഞ്ഞറിയിക്കുന്നതു നമ്മുടെ ഉള്ളിലുള്ള വിചാരമാകുന്നു.5

നാം വിചാരിക്കുമ്പോൾ വല്ലതിനെക്കുറിച്ചും വിചാരിക്കേണ്ടതാണെല്ലോ? അതുകൊണ്ടു എല്ലാ വിചാരത്തിലും രണ്ടു കാൎയ്യങ്ങൾ അടങ്ങിയിരിക്കും; നാം ഏതിനെക്കുറിച്ചു വിചാരിക്കുന്നുവോ ആയതു ഒന്നു, അതിനെക്കുറിച്ചു നാം എന്തു വിചാരിക്കുന്നുവോ ആയതു മറ്റൊന്നു, ഇങ്ങിനെ രണ്ടു വക തന്നേ.
ഉ-ം. കുതിര ഓടുന്നു എന്നതിൽ കുതിര എന്ന ഒരു വാക്കു നാം ഇന്നതിനെക്കുറിച്ചു വിചാരിക്കുന്നു എന്നും, ഓടുന്നു, എന്ന മറ്റേ വാക്കു നാം അതിനെക്കുറിച്ചു വിചാരിക്കുന്നതു ഇന്നതു തന്നേ എന്നും കാണിക്കുന്നു.

താളിളക്കം
!Designed By Praveen Varma MK!