Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

099. പ്രഥമയുടെ അവ്യയീഭാവം The Nominative used adverbially

400. പ്രഥമ അവസ്ഥാവിഭക്തിയായും നടക്കുന്നു. അതു സപ്തമിയോടും ചതുൎത്ഥിയോടും തുല്യമായ്വരുന്നു. സ്ഥലം പ്രമാണം, കാലം, പ്രകാരം, ഇവറ്റെ കുറിക്കുന്ന ദിക്കുകളിൽ പ്രഥമ തന്നെ അവ്യയം പോലെ നടക്കുന്നു (326).
401. 1. Indicating space, place, locality etc.

സ്ഥലക്കുറിപ്പു എങ്ങനെ എന്നാൽ.
1.) Noting Expanse നീളെ പരന്നുള്ളതിനെ ചൊല്കയിൽ തന്നെ (432, 4.)
ഉ-ം ഞാൻ ഭൂചക്രം ഒക്ക ഭ്രമിച്ചു. പാരിടം നീളെ തിരഞ്ഞു (നള.) ജഗദശേഷവും നിറഞ്ഞിരിപ്പൊരു ഭഗവാൻ (മ. ഭാ.) ഭുവനങ്ങൾ എങ്ങും നിറഞ്ഞോനേ! മന്നിടം എങ്ങുമേ (കൃ. ഗാ.) മേലെങ്ങും, ശരീരം എല്ലാടവും, സൎവ്വാഗം തേക്ക, (വൈ. ശ.) കാടും മലയും നദികളും എങ്ങുമേ ഓടി. സേനയെ നാലു ദിക്കുമയച്ചു (കേ. രാ.) എണ്ഡിശയും മണ്ടിനർ (ര. ച.) പല ദിക്കും സഞ്ചരിച്ചു (നള.) തീൎത്ഥങ്ങൾ ഒക്കവെ ചെന്നു ചെന്നാടിയാടി (കൃ. ഗാ.)
ഇടവലമുള്ളവർ. രണ്ടു ഭാഗവും നിന്നു (മ. ഭാ.) ഏറിയ ആൾ ഇരുപുറവും വീണു (ഠി.) ഞാൻ മറ്റെപ്പുറം വൎത്തിക്കയില്ല (മ. ഭാ.) ഗിരിക്കു വടക്കു ഭാഗമേ (ഭാഗ.) കിഴലൂരും കരുമ്പട്ടൂരും ഉള്ള ലോകർ (കേ. ഉ.) പൈയനൂർ വാഴുന്ന മന്നവൻ (പൈ.).സുരമാനുഷപശുപക്ഷികൾ രൂപം എല്ലാം അഭേദമായി വിഷ്ണു വൎത്തിച്ചീടു (വില്വ.)

2.) Noting way, course, limit etc. മാൎഗ്ഗപൎയ്യന്താദികളിൽ.
കടല്വഴിയും മലവഴിയും വരുന്ന ശത്രുക്കൾ (കെ. ഉ.) ആകാശമാൎഗ്ഗമേ കൊണ്ടു പോയി (കേ. രാ.) വീരന്മാർ പോം വഴി പോയാൻ (കൃ. ഗാ.) ആറു നീന്തും, കടവടുത്താൽ; കരയണഞ്ഞു (പ. ചൊ.) അക്കരക്കടപ്പാൻ അപ്പുറം ചെന്നു, വല്ലേടവും പോയി (ചാണ.) കാശി മുതൽ രാമേശ്വരം വരെ സഞ്ചരിച്ചു. കന്യാകുമാരി പൎയ്യന്തം.
3.) തോറും.
a. ബഹുവചനത്തൊടെ.
രാജ്യങ്ങൾതോറുമയച്ചു. കൈകൾതോറും ജേഷ്ഠന്മാരെ എടുത്തു. ശാഖകൾതോറും നനെക്ക (മ. ഭാ.) ദ്വീപങ്ങൾതോറും പോയി-(ചാണ). കൎണ്ണങ്ങൾ തോറും നടന്ന വാൎത്ത (കൃ. ഗ.) ഇന്ദ്രിയങ്ങൾതോറും അപ്പതുപ്പത്തു നാഡികൾ (വൈ. ച.)
b. ഏകവചനത്തൊടെ.
അവറ്റിന്തീരംതോറും വായ്ക്കുന്ന വൃക്ഷങ്ങൾ. തോട്ടംതോറും (ഉ. രാ.)
402. 2. Indicating Measure

പ്രമാണക്കുറിപ്പായതു.
1.) നടന്നു നാലഞ്ചടി (കൃ. ച.) ബ്രാഹ്മണൎക്കു 6 അടി തിരിക. (കേ. ഉ.) നാലു നാൾ വഴി ദൂരം (ഠി.) കൂവീടു മണ്ടി (മ. ഭാ. പത്തു യോജന ചാടുവൻ. നൂറു വില്പാടു ഏറികിൽ (കേ. രാ.) ചാൺ വെട്ടിയാൽ മുളം നീളും. ചാൺ പദംനീങ്ങാതെ (കൃ. ഗാ.) അരവിരൽ ആഴം മുറികിൽ (മമ.) എെവിരലമൎത്തു താഴ്ത്തി (മ. ഭാ.) ഒരു വിരൽ താഴെ പലകമേൽ വെള്ളം 11 ആൾ നിന്നു (വ്യമ.) ദ്വാദശയോജന നീളമുണ്ടാനയും, 4 ആന പ്രമാണം ആഴവും, 3 നാഴിക വഴി ചതുരവും ആയിട്ടൊരു ചിറ (മ. ഭാ.)
2.) അവറ്റിൻ സ്ഥാനത്തിങ്കന്നു ഒരു സ്ഥാനം കരേറ്റി (ത. സ.) അതിൽ ഒർ എണ്മടങ്ങു വലിയ (ര. ച.)
3.) ഒന്നലറി. കനിഞ്ഞൊന്നു തൃക്കൺ പാൎത്തു (അ. രാ.) ബന്ധു ആറു കരയുന്നതു. പത്തു നൂറാൎത്തു (മ. ഭാ.)
നാലഞ്ചു ഖണ്ഡിച്ചു (പ. ത.) വൃത്തത്തെ 24 ഖണ്ഡിക്ക. 24 താൻ, ഏറ താൻ പകുക്ക (ത. സ.) തല നൂറു നുറുക്കി (കൃ. ഗാ.)
4.) അണു മാത്രമപമാനം (മ. ഭാ.) പിതൃവാക്യം അണു മാത്രം പോലും അതിക്രമിക്ക. (കേ. രാ.) അതു പ്രസംഗം പോലുമറിഞ്ഞില്ല. കുണ്മണി പോലും കുറഞ്ഞില്ല ഭീമൻ; മെരുവും കടുകമുള്ളന്തരം ഉണ്ടു നമ്മിൽ (മ. ഭാ.)
403. 3. Indicating Time

കാലക്കുറിപ്പ്

1.) Long time നെടുങ്കാലത്തിന്നു.
ഉ-ം രാവും പകലും. ഏഴഹോരാത്രം പൊരുതു. (ഉ. രാ.) യുദ്ധം പകൽ ചെയ്തു (കേ. രാ.) പകൽ കക്കുന്നവനെ രാത്രി കണ്ടാൽ. ഇരിപ്പത്തുമൂവാണ്ടെക്കാലം വാണു (മ.ഭാ.) അനേക കല്പങ്ങൾ യാതന ഭുജിക്ക (കേ. രാ.) നൂറുകോലംവാഴ്ച വാണു കൊൾ്ക (കേ. ഉ.) 1000 യുഗം കൎമ്മങ്ങൾ അനുഷ്ഠിച്ചു (കൈ. ന.) ദ്വാദശി നോറ്റു (ഹ. കീ.)
മിടുക്കരാം മേൽനാൾ. (മ. ഭാ.)

2.) Short time ക്ഷണാദികളിൽ.
ചിലപ്പോൾ. പത്താം ദിവസം (നള.) ഇന്നലെ ഇന്നേരം വന്നാൻ (കൃ. ഗാ.) ൟ നാളുകൾ ജനിച്ചവർ. ൟ 3 നക്ഷത്രം ജനിച്ച ആളുകൾ (തി. പ.) ചിത്രപിറന്നവർ (കൃ. ഗാ.) ഞാൻ നിമിഷം വരും (ഉ. രാ.) വൃക്ഷം ഒറ്റ കാച്ചു (വ്യമ.)

3.) Determinate time കാലപ്രമാണം.
ഇന്നു തൊട്ടിനിമേൽ. അന്നു മുതൽ. കുറഞ്ഞൊന്നു മുമ്പെ (കേ. ഉ.) 2 നാഴിക മുമ്പെ (ശി. പു.) നാഴിക നേരം പോലും മൂത്തവൻ. കൃഷ്ണനിൽ മൂന്നു മാസം മൂത്തിതു 65 ദിവസം ആയുസ്സുണ്ടു. അവൾ്ക്ക 7 മാസം ഗൎഭമായി. ഏക വത്സരം വയസ്സന്തരം ഉണ്ടു തമ്മിൽ (മ. ഭാ.) കാല്ക്ഷണം വൈകാതെ. കാണി നേരം പോലും-(ചാണ.) 12 ദിവസം ഒന്നര പാടം സേവിക്ക - (വൈ. ശ.)
ആണ്ടുതോറും. മാസം മാസം പോയി കണ്ടു. വെച്ചതു വെച്ചതു തോറ്റു. വെച്ചതു വെച്ചതുവെന്നു (മ. ഭാ.)
404. 4. Denoting manner,

mode പ്രകാരക്കറിപ്പു.
1.) Adverbs ക്രിയാവിശേഷണങ്ങളായവ.
ഓരൊരൊ തരം വരും അല്ലൽ-(കേ. ഉ.) പറഞ്ഞ പ്രകാരം. തോന്നും വണ്ണം. വൈരിയെ വല്ല ജാതിയും ചതിക്ക (നള.) നാനാജാതി ഭാഷിക്കും (ഭാഗ.) ചിലരെ പലവഴി താഴ്ത്തുവാൻ (കൈ. ന.)
2.) Adverbialized Nouns സംസ്കൃതത്തിലെ അവ്യയീഭാവം പോലെ (333.)
കരയും ഭാവം നിന്നു. മന്ദേതരം ചെന്നു. ആരോടു സമം ഒക്കും (മ. ഭാ.) ഭക്തിപൂൎവ്വകം വീണു നിൎമ്മൎയ്യാദം അപഹരിച്ചു (വില്വ.) ഗാഢം പുണൎന്നു, പ്രൗെഢം പറഞ്ഞു-(കൃ. ച.) ഗതസന്ദേഹം, ആരൂഢാനന്ദം, ഊഢമോദം. യഥാശക്തി. ഭയങ്കരം ത്രസിച്ചു (കേ. രാ.) നിന്നെ ചക്രാകാരം തിരിപ്പിക്കും (നള.)
3.) Terms of Cause കാരണവാചികൾ.
ഞാന്മൂലം (ഉ. രാ.) ആയതു കാരണം (നള.) ഒരു ദുഷ്ടൻ കാരണമായി. ബന്ധുനിമിത്തം വരും വിപത്തു (ചാണ.) കാളി മുഖാന്തരം വെട്ടി (വൈ. ച.)
405. 5. Other adverbialized Nouns

നിശ്ചയവിസ്മയാദിനാമ ങ്ങൾ ചിലതു വാചകത്തോടെ സമാനാധികരണത്തിൽ ചേൎന്നു വരുന്നതു കൂടെ പ്രഥമയുടെ അവ്യയീഭാവപ്രയോഗം തന്നെ.
ഉ-ം അവൻ കൊല്ലും നിശ്ചയം. ഭാവിച്ചു നിൎണ്ണയം (നള.) പോയിസ്വാമിയുടെ കാലാണസത്യം. ചെയ്താർ നിസ്സംശയം അവർ കില്ലില്ല കൊല്ലും (സഹ.) മരിച്ചീടും പൊളിയല്ല പ്രേമത്താലല്ലൊ നാശം എല്ലാൎക്കും വന്നു ഞായം (മ.ഭ.) രാജാവെ പോലെ പ്രജകൾ വന്നു ഞായം (കേ. രാ.) എന്നെഴുതി ഞായം (കേ. ഉ.) ഇത്തരം എത്ര കഷ്ടം ദുഷ്ടൎക്കു തോന്നി ഞായം (വില്വ.) നല്കിനാൻ പാട്ടാങ്ങു ചെയ്യുന്നോർ എന്നു ഞായം (കൃ. ഗാ.)
പട്ടാൻ കഷ്ടം. (മ. ഭാ.)

താളിളക്കം
!Designed By Praveen Varma MK!