Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

094. സംഖ്യകളാലെ നാമവിശേഷണം. - Definite Numeral Attributives

372. Position; 1. Cardinals preceding the Noun സംഖ്യാനാമവും അളവുതരങ്ങളെ കുറിക്കുന്ന നാമവും മുന്നിലാക്കി പ്രധാനനാമത്തോടെ വിഭക്തിപ്രത്യയം ചേൎക്കുക തന്നെ ഏറ്റം നടപ്പു.
1.) Singular Number

ഏകവചനത്തോടെ (349. 3)
ആയിരം ഉപദേശം അഞ്ചനൂറായിരം തേർ (ദെ. മ.) അമ്പതു കോടിപ്പണം (നള). ൟരേഴുപതിനാലു ലോകത്തിലും. കോടിസൂൎയ്യനും (പ്രഹ്ല)
2.) Plural Number

ബഹുവചനത്തോടെ.
ഉത്തമഗുണരായുള്ളൊരെട്ടു മന്ത്രികൾ അനേകമായിരം പശുക്കൾ (കേ. രാ.) അമ്പതു ലക്ഷം പശുക്കളെ (നള)
3.) Names of Materials and Collectives Singular Number

തരനാമത്തോടെ ഏകവചനം.
ഒരു തുള്ളി വെള്ളം. ഒരു ചുള ഉള്ളി. രണ്ടു മുറി തേങ്ങാ. നൂറു പ്രകാരം ചെവിയിലേ വ്യാധി എല്ലാം (വൈ. ശ.) 10 ഇടങ്ങഴി നെല്ലു. നാല്പിടി നെല്ലിനെ യാചിച്ചു (കൃ. ഗാ.) മൂവാണ്ടുകാലം പിരിഞ്ഞു-(ശി. പു.) കാല്ക്ഷണം കാലം കളയാതെ. 6 നാഴിക നേരം. എട്ടു പലം. 5000 സംവത്സരം കാലം (ദേ. മാ). പുകുകിന്നു 524 പണം വില (ക. സാ.) 2 പണം കൂലി. നൂറ്ററുപതു കാതം ഭൂമി. മുക്കാതം വഴി നാടു-(കേ. ഉ.) നൂ റ്റെട്ടുകാതം വഴി (നള). എഴുനൂറു യോജന ലങ്കാരാജ്യം ചുട്ടു. (മ. ഭാ.) എന്നു രണ്ടു കൂട്ടം വിചാരം (വൈ. ച.) പന്ത്രണ്ടു നടപ്പു കൂലിച്ചേകം-(കേ. ഉ.)
4.) Collectives—Plural

Number തരനാമത്തോടെ ബഹുവചനം.
നാലുപേരമാത്യന്മാർ നാലു പേർമക്കൾ. എട്ടു പേരസുരകൾ ചത്താർ‍ ഒരേഴുപേർ പാപികളായ സുയോധനന്തമ്പിമാർ. (മ. ഭാ.) അഞ്ചു വഴി ക്ഷത്രിയരെയും. മൂന്നില്ലം വാഴുന്നോർ (കേ. ഉ). ആറെണ്ണം കുട്ടികൾ. ദുഷ്ടന്മാർ ഒരു കൂട്ടം നായന്മാർ മൂന്നു കൂട്ടം ദോഷങ്ങൾ (പ. ത).
5.) Two Plurals

രണ്ടു ബഹുവചനത്തിനാൽ ഘനം ഏറിവരും.
ഉ-ം ഇരിവർ ഏറാടിമാർ. നാലർ കാൎയ്യക്കാർ. മുപ്പത്തൈവർ പരദേവതമാർ (കേ. ഉ.) എണ്മർ വസുക്കൾ. (കൃ. ഗ.)
373. Enlarged in Poetry by ഉം and adjective Participles

പദ്യത്തിൽ ഉമ്മെ കൊണ്ടും പേരെച്ചങ്ങളെ കൊണ്ടും വിസ്താരം വരുത്തിചേൎക്കും.
ഉ-ം എട്ടും ഇരിപതുമായി വയസ്സുകൾ (കേ. രാ=28.) എണ്പതും എട്ടും വയസ്സു ചെല്വു (ഭാഗ). നാല്പതും അഞ്ചും അക്കാതം വഴിയുള്ള ഗ്രാമേ (ചാണ). 12 പേരായ സേനാപതികൾ (കേ. രാ). ൟരേഴെന്നെണ്ണം പെറ്റീടുന്ന പാർ എല്ലാം (കൃ.ഗാ) ൟരേഴാം പാരും (ര. ച.) 70 ജാതിയുള്ള കൺവ്യാധി (വൈ-ശ. അല്ലെങ്കിൽ 369 പോലെതൊണ്ണൂറ്റാറുതരം വ്യാധി കണ്ണിലെതു).
374. Formed into Compounds
ഏറ്റം നടപ്പുള്ള നാമങ്ങളെ സമാസത്താലെ ചുരുക്കി ചേൎപ്പു (149) ഉ-ം ഒരാൾ. പന്തീരാണ്ടു. പന്തിരുകുലം. നാല്പത്തീരടി സ്ഥാനം. എെങ്കുടി കമ്മാളർ. ൟരേഴുലകു. മൂവടി പ്രദേശത്തെ (ഭാ. ഗ.) ഇരുപത്തെണ്കുടം പൈമ്പാൽ (കൃ. ഗ.) മുന്നാഴി അരി. മുന്നാഴി മോരിൽ (വൈ) പതിന്നാഴിത്തേൻ (കേ. രാ.) അഞ്ഞൂറ്റാണ്ടു. അനേകായിരത്താണ്ടു.(മ. ഭാ.) പത്താനബലമുള്ളോരും അയുതസംഖ്യാബലമുള്ളോരും കോടിസംഖ്യകളായിമുപ്പത്തീരായിരത്താണ്ടു (കേ.രാ).
375. One or two Numerals (Cardinals) may be superadded

ഒരു നാമത്തെ വിശേഷിപ്പാൻ ഒന്നു രണ്ടു സംഖ്യകളെ വെറുതെ ചേൎക്കാം.
ഉ-ം ഒന്നു രണ്ടാൾ (പത=ഒരാളോ രണ്ടാളോ). രണ്ടുമൂന്നടി വാങ്ങി (നള.) നാലഞ്ചു നാഴിക; അഞ്ചാറു മാസം (വേ. ച.) അഞ്ചെട്ടു വട്ടം (കേ. രാ.) ഏഴെട്ടു പത്തു ദിനങ്ങൾ കഴിഞ്ഞു. (കൃ. ഗാ).
അതുപോലെ.
പത്തു നൂറാൎത്തു; പത്തു നൂറായിരം കത്തിനാൻ. (മ.ഭാ.) 15
ഉം ചിലപ്പോൾ ചേരും.
ആയിരം എണ്ണൂറും മുന്നൂറും നൂറും ഏഴഞ്ചും മൂന്നൊന്നും തലയുള്ളോർ (മ. ഭാ.)
ഓ ചേൎത്താൽ.
എട്ടോ പത്തോ നന്ദനന്മാർ (പ. ത.)
376. 2. Definite Numerals following the Noun

നാമത്തിൽ പിന്നെ സംഖ്യയെ ചൊല്ലുന്നതും കൂടെ നടപ്പാകുന്നു.
1.) Especially Pronouns

വിശേഷാൽ പ്രതിസംജ്ഞകളോടെ
ഉ-ം ഞാൻ ഒരുത്തനെ പോരൂ (അ. രാ.) ഞാൻ ഏകൻ മരിപ്പതു (ഉരാ.) നിങ്ങൾ ശതത്തെയും കൊല്ലുക. ബുദ്ധിതാൻ ഒന്നുതന്നെ സൎവ്വവും ജയിക്കുന്നു (ചാണ.) അതൊന്നു ഒഴികെ. ആയ്തു രണ്ടു.
2.) Nouns implying an amount

തുകയുടെ അൎത്ഥത്തോടും മറ്റും.
ഉ-ം കണ്ണു രണ്ടും. ലോകങ്ങൾ പതിനാലും. പറഞ്ഞതു രണ്ടും (കേ. രാ.) ശിരസ്സുപത്തുള്ളോൻ (ര - ച). ആഴികൾ നാലിലകം. ആഴികൾ ഏഴിൻ്റെ ആഴം - (കൃ. ഗ.) പത്നിമാർ പതിമൂവർ (ഭാഗ.) വല്ലഭമാർ പതിനാറായിരത്തെണ്മർ എല്ലാവരും; വസുക്കൾ എണ്മരും (മ. ഭാ.)
തേർ ഒരു കോടിയോടും. (ദേ. മാ.) ചെന്നു വയസ്സാറു പതിനായിരം. യോജന വഴികൾ മൂന്നര. പായസം എട്ടാലൊന്നു (കേ. രാ). പഴമുളകുമണി ഇരുനൂറു (വൈ.) രാജ്യം തരുന്നു പാതിയും. പ്രാണൻ പാതി പോയി. കാലം ഒന്നിന്നു. പണം ഒന്നുക്കു.
377. 3. The chief Noun preceding and the descriptive Noun follow- ing the Cardinal Noun

പ്രധാനനാമം സംഖ്യയുടെ മുമ്പിലും, തരനാമം പിന്നിലും നില്ക്കുക തന്നെയും ന്യായം.
ഉ-ം ഭൂഷണം നൂറു ഭാരം. (മ. ഭാ.) കൎണ്ണാടകം 700 കാതം വാഴുന്ന രായർ. (കേ. ഉ.) കുഷ്ഠം 18 ജാതിയും ഗുന്മം 5 തരത്തിന്നും നന്നു. വയറ്റിലേമൎമ്മം 3 ജാതിയും. കുറുക്കുലു 5 പലം. ത്രിഫല മൂന്നു പലം. കുരുന്നു ഇരിപിടി. ശംഖു ഒരു പണത്തൂക്കം (വൈശ.) അമ്മമാർ 3 പേരും (കേ. രാ.) പുത്രന്മാർ ഒരു പോലെ വീൎയ്യവാന്മാരായി, ഒരു നൂറു പേർ ഉണ്ടായി (ചാണ.) പാന്ഥന്മാർ ഒരു വിധം (നള).
378. The Cardinal Noun ഒന്നു dropped സംഖ്യാവാചിയായ ഒന്നു ലോപിച്ചും പോകും.
ഉ-ം ഉരി തേനും. ഉഴക്കുപഞ്ചതാരയും. പശുവിൻനെയി നാഴി വീഴ്ത്തി (വൈ. ശ.)
അളവു നാമം ലോപിക്കിലുമാം (നൂറു നെല്ലു. എട്ടു നീർ. എണ്ണ രണ്ടു)- അതിസ്പഷ്ടമായി വിവരിക്കിലുമാം (നീർഇടങ്ങഴി പന്തിരണ്ടു നീർ വൈ. ശ.)
379. 4. Ordinals

സ്ഥാനസംഖ്യകൾ്ക്ക് (159) ഉദാഹരണങ്ങൾ
.രണ്ടാം വരം. നാലാം മുറ തമ്പുരാൻ. അഞ്ചാമതൊരു വേദം. മൂന്നാമതാം പുരു ഷാൎത്ഥം (നള). ഗാന്ധൎവ്വവിവാഹം അഞ്ചാമത് എത്രയും മുഖ്യം (മ. ഭാ.) രണ്ടാമതാകിയ മാസം. നാലാമതാം മാസം (ഭാഗ.)
380. 5. Distributives

ഹരണസംഖ്യകൾ്ക്ക (156) ഉദാഹരണങ്ങൾ.
ഇവ ഓരൊന്നു കാല്പണത്തൂക്കം പൊടിച്ചു; ചന്ദനം ചുക്കും ഇവ എൺ്പലം കൊൾ്ക. ഇവ സമം കൊൾ്ക. ഇവ ഓരൊന്നു ആറാറു കഴഞ്ചു കൊൾ്ക (വൈ. ശ.) പുത്രരെ ഓരൊന്നിൽ ഉല്പാദിപ്പിച്ചു പതുപ്പത്തവൻ-(കൃ. ഗ.) സങ്ക്രമത്തിന്നു മുമ്പിലും സങ്ക്രമം കഴിഞ്ഞിട്ടും പതിനാറീതു നാഴിക; തുലാസങ്ക്രമത്തിന്നു മേല്പ്രകാരം പതുപ്പത്തുനാഴിക- (തീ. പ.)

താളിളക്കം
!Designed By Praveen Varma MK!