Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

087. Expressives (Interjections)

അനുകരണശബ്ദങ്ങൾ. - Expressing: 335. അനുകരണശബ്ദങ്ങൾ നാനാവിധമായിരിക്കുന്നു; അവറ്റിന്നു രൂപഭേദം ചൊല്ലുവാൻ ഇല്ല. എല്ലാം വിവരിപ്പാൻ സ്ഥലവും പോരാ; വിശേഷമായ ചിലതിനെ പറകേ ഉള്ളൂ.

336. a. Calling ഹേ-ഹാ-ഇതാ, ഇതോ-അതാ, അതോ-അല്ലയോ, അഹോ-(അയിസുമുഖ. ചാണ; അയേ സഖേ-പ-ത-) ഇവറ്റിന്നു സംബോധനാൎത്ഥം മികച്ചതു-(അയ്യയ്യോ നന്നു നന്നു മടിയാതെ ചൊല്ലേണം. മ. ഭ.)

337. b. Astonishment and Joy ആശ്ചൎയ്യക്കുറിപ്പു: ശിവശിവ-ഹരഹര-ചിത്രം-ശില്പം-(ഞാലുന്നു കാണ്ക പാപം. കൃ. ഗ.) ഹന്ത-ഹാ-ആഃ-അപ്പാ, അച്ചാ, അച്ചോ, (കണ്ടാൽ അഛ്ശോ പ്രമാണം-വ്യ-മാ; അച്ചോ ചെന്നു. മ. ഭാ) നിങ്കഴുത്തിൽ അച്ചോ യമപാശം പതിച്ചു. കേ. രാ.
സന്തോഷത്തിൽ ഹു, ഹീ - എന്നുള്ളവ.

338. c. Pain and Grief വേദനക്കുറിപ്പാവിതു -ഹാ-അയ്യോ,അയ്യയ്യോ, പാപം (സോമ) അയ്യോ പാപമേ കൂടിച്ചാക. ചാണ-എന്നെ അബദ്ധം (ഹാ ഹാഹ രാഘവ ഹാഹാഹ ലക്ഷ്മണ. കേ. രാ.) അയ്യം വിളിച്ചു; ൟ എന്നു ചൊല്ലുന്നോർ, കാൾ എന്നു കൂട്ടിനാർ (കൃ. ഗാ.)-അഹോയമ്മഹാ പാപം ആഹേഹ ഹതോസ്മ്യഹം, -ഹന്ത ഹതോഹം ഇതി. (മ. ഭാ.) പോരിൽ വന്നു ഹാ ഹാ താനും ഹു ഹു എന്നവൻ താനും (മ. ഭാ)-കഷ്ടം ആഹന്ത കഷ്ടം-ദുഃഖങ്ങളെ എന്തൊരു കഷ്ടം-അനുഭവിക്കുന്നു-ഏവൻ-അയ്യോ പറഞ്ഞിതും ൟശ്വര (ചാണ.)

339. d. Contempt ധിക്കാരക്കുറിപ്പു-ചി, ചീ, ശി-എ, ഏ-പീ എന്നു ചൊല്ലും (കൃ. ഗാ.) ധിഗസ്തു നിദ്രയും ധിഗസ്തു ബുദ്ധിയും ധിഗസ്തു ജന്മവും (കേ.രാ)-പേ പറഞ്ഞീടിനാൾ കൂപറഞ്ഞീടിനാൾ (കൃ. ഗാ.)

340. e. Assent and Doubt സമ്മതക്കുറിപ്പു-ഒം-ഉവ്വ-ഒഹോ-നിശ്ചയം-സംശയക്കുറിപ്പു. ഹും-

341. f. Imitation of sound (Imitatives) ഒലിക്കുറിപ്പുകൾ തന്നെ ഓരൊ ശബ്ദങ്ങളെ അനുകരിക്കുന്നു- ഉ-ം-കൂ-(കൂവിടുക, കൂക്കു വിളി)-ചീളെന്നു. ഭാഗ; വിശേഷാൽ ൟരടുക്കൊലികൾ പലതും ഉണ്ടു (309) ഝള-ഝള എന്ന് ആടി-കള കള എന്നു മുഴങ്ങി-പട പട എന്നു വീണു-കിലി കിലി ശബ്ദം (അ. രാ.)-ചിലു ചില ചിലമ്പി-അടികൾ ഞെടു ഞെട മുതുകിൽ ഏല്ക്കും (ചാണ)-309 ആമതും നോക്കുക.
ഇതി അവ്യയ രൂപം സമാപ്തം (320-340).

താളിളക്കം
!Designed By Praveen Varma MK!