Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

084. Particles derived from Verbs ക്രിയോത്ഭവങ്ങൾ.

323. a. Adverbial Past Participles ക്രിയോത്ഭവങ്ങളിൽ ഒന്നാമതു മുൻവിനയെച്ചങ്ങൾ തന്നെ: (225) ഉ-ം.
ആയ-എന്നു (തെറ്റന്നു, പെട്ടെന്നു, പെട്ടന്നു,).
ഇട്ടു (ആയിട്ടു).
പെട്ടു, പട്ടു. (മേപ്പട്ടു, വടക്കോട്ടു, പിറകോട്ടു).
ഇതിന്നു സ്ഥലചതുൎത്ഥി ആകുന്നതു: (എങ്ങോട്ടേക്കു, മേല്പട്ടേക്കു- മ. ഭാ- കീഴ്പെട്ടേക്കുരുണ്ടു, കിഴക്കോട്ടേക്കൊഴുകി. ഭാഗ.) ഒരുമിച്ചു, ഒന്നിച്ചു, കൂടി - ഒഴിഞ്ഞു-ഒഴിച്ചു-പെരുത്തു, പേൎത്തു-വീണ്ടു, മടങ്ങി, തിരിച്ചു, വിരഞ്ഞു-ചുറ്റി-പറ്റികൊണ്ടു, തൊട്ടു, കുറിച്ചു മുതലായവ.
മറവിനയുടെ വിനയെച്ചങ്ങൾ പലവും: കൂടാതെ, ഇല്ലാതെ, അല്ലാതെ. (അണയാതെ കളക-മ. ഭാ = ദൂരെ) ഇത്യാദികൾ.
324. b. Infinitives രണ്ടാമത്തെവക നടുവിനയെച്ചങ്ങൾ തന്നെ. അതിൽ പലവറ്റിന്നു-ഏ- തന്നെ വരും- ചിലതിന്നു-ത്തു-എന്ന ഒരു സപ്തമി പോലെയും ഉണ്ടു.
ഉ-ം. ചുടുചുട നോക്കി-മ. ഭാ. കുമിര കുമിര. (309 ആമതിൽ ചൊല്ലിയവ).
എന, അനെ (നിട്ടന, വട്ടന, മുറുക്കനെ, ചിക്കനെ, മുഴുന്നെന, വെറുങ്ങന, കടുക്കന, മുതലായവ) എഴ=ആക (തെളിവെഴ, നലമെഴ=നന്നായി. രാ. ച.) കൂട, കൂടെ-പോല, പോലവെ, പോലെ-ചാല, ചാലവും-ചേണ (ചേൺ), കനക്ക, ഏറെ, വളരെ, പെരിക-പറ്റ, അടയ, ആക (മുമ്പാകെ)-ഒഴികെ-പോകെ-അറ-കുറയ-ചുഴലവെ-നിരക്ക, നീളെ, പരക്കെ, അകല (അകലത്തു) തിരിയ-വിരയ-(വിരിയ) -പതുക്കെ-മെല്ലവെ, മെല്ലെ-ആഴ-താഴ, താഴേ താഴത്തിറങ്ങി (വേ. ച)-ചാരവെ, ചാത്തു-അണയ, അണയത്തിരുത്തി-അരികെ, അരികവെ (മ. ഭാ.) അരികത്തു, അരികിൽ (അരുവിൽ എന്നതു നാമസപ്തമി).
പടപട, തകതക-മുതലായ ഒച്ച കുറിപ്പുകൾ പലതും നടുവിന യെച്ചങ്ങൾ എന്നു തോന്നുന്നു.
325. c. Conditional-like Particles സംഭാവന എന്നു തോന്നുന്നതു-കാൾ (കാണിൽ, കായിൽ) എന്നതത്രെ-അതു കാട്ടിലും (പാൎക്കിലും) എന്നതു പോലെ നടക്കുന്നു.
ഒന്നുകിൽ, ആനും, ഏനും (136,249) എന്നവയും ഇതിൽ കൂടുന്നു.
326. d. Verbal Nouns used as Particles ക്രിയാനാമങ്ങളും അവ്യയങ്ങളായി നടക്കും.
ഓമൽ (ആരോമൽ) അടുക്കൽ (അടുക്കെ) നിച്ചെൽ-മീത്തൽ-മുന്നൽ-ചുറ്റും-വില്പാടു (=പിന്നെ).
ഭാവിരൂപം പൂണ്ടുള്ള തോറും, പോലും എന്നവയും പക്ഷെ ഇതിൽ ചേരും.

താളിളക്കം
!Designed By Praveen Varma MK!