Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

082. ഊനക്രിയകൾ - Defective Verbs. - a. Definition

ധാതുക്കൾ മിക്കവാറും പൂൎണ്ണക്രിയകൾ ആയ്നടക്കുന്നില്ല. കാലദോഷം നിമിത്തം മൂലക്രിയകൾ തേഞ്ഞുമാഞ്ഞു, നാമജങ്ങൾ മുതലായവ അതിക്രമിച്ചു വന്നു. ചിലതിൽ മുറ്റുവിന മാത്രം നടപ്പല്ലാത്തതു; എച്ചങ്ങൾ നടക്കും.
ഉ-ം. ഉറു-ധാതുവിൽ‍ ശെഷിച്ചതു മുൻവിനയെച്ചം-ഉറ്റു-പേരെച്ചം-ഉറ്റ-ഉറ്റവർ-ഉറ്റാർ. (അറിവുറും അരചൻ. രാ. ച.) ഭാവനാമം-ഉറുതി എന്നിവ.
ഇറു, ഇറ്റിറ്റു മുൻവിനയെച്ചം.
തറു, തറ്റു, താറു.
പകു, പകുതി, പകുക്ക.
നടുവിനയെച്ചം മെല്ല, മെല്ലേ-മെല്ലിച്ച.
ഇങ്ങിനെ ഉള്ളവ ഊനക്രിയകൾ അത്രെ.
310. ഉൗനക്രിയകളുടെ ഒരു ജാതി ആകുന്നതു ചില വൎണ്ണനക്രിയകൾ തന്നെ. (290)-ധാതു ആവൎത്തിച്ചുള്ള നടുവിനയെച്ചം തന്നെ.
വെളുവെള - കറുകറേ-തുറുതുറേ — തെരുതെര-വെതുവെത-കിലുകില-തെളുതെള തെളി കടഞ്ഞു മ. ഭാ. പൊടുപൊട കരക-പരുപര കുത്തുന്ന രോമങ്ങൾ-കേ. രാ.
311. b. The Inflections of 10 Defective Verbs

ഇനി ഓരോരൊ പ്രയോഗം നിമിത്തം വാചകകാണ്ഡത്തിൽ വിവരിച്ചു ചൊല്ലേണ്ടുന്ന ഊനക്രിയകൾ പത്തിൻ്റെ രൂപത്തെ ചുരുക്കി പറയുന്നു:

312. 1. എൻ ധാതു.

314. 3. 4. ഇൽ അൽ ധാതുക്കൾ. ഉൾ എന്നതോടു സമമായ ഇൽ, ആകു എന്നതോടു ഒക്കുന്ന അൽ-ൟ രണ്ടു ധാതുക്കളിൽ മറവിനയെ ശേഷിച്ചുള്ളു.



316. 6. അരു ധാതു. അരുതു (അരിയതു 175) അരുധാതുവിൻ്റെ നപുംസകം അത്രെ. ആയതിന്നു മലയാളികൾ മറവിനയെ സങ്കല്പിച്ചതു ഇവ്വണ്ണം.

317. 7. വൽ ധാതു.

318. 8. തകു ധാതു.
ഇതു പോലെ -മികു- ധാതു. ഭാവി മികും (രാ. ച.) പേരെച്ചം മിക്ക, മിക്കുള്ള. ക്രിയാനാമം മികവു (മികുതി)
319. 9. പോൽ ധാതു. ഭാവി പോലും നടുവിനയെച്ചം പൊല, പോലവെ.
320. 10. വഹിയാ (വഹ്യാത. ഭാഗ) എന്നൎത്ഥത്തോട് മേലാഎന്ന മറവിന തെക്കിൽ കേൾ്പാനുണ്ടു-ക്രിയാനാമം-മേലായ്ക (=അരുതായ്ക).
ഇതി ക്രിയാരൂപം സമാപ്തം (191-319)

താളിളക്കം
!Designed By Praveen Varma MK!