Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

081. Sanscrit adjective Participles.

305. 1.) അൽ — വസൻ (പു) വസന്തി, വസതി. (സ്ത്രീ) വസൽ (ന)=വസിച്ചിയങ്ങുന്ന. മിളൽ-കുണ്ഡലം (കൃ. ഗാ.)-ഭവിഷ്യത്ത്, ഭവിഷ്യൽ (ന)= ഭവിപ്പാനുള്ളത്.
2.) മാന-ആന — കുൎവ്വാണൻ (പു)=കുൎവ്വൻ=ചെയ്തീയങ്ങുന്ന-ശ്രൂയമാണൻ=കേൾ്ക്കപ്പെടുന്നവൻ.
3.) ത — പതിതം = വീണതു - കൃതം = ചെയ്യപ്പെട്ടതു-ശ്രുതം, സ്ഥിതം, ഉക്തം, ജാതം, സിദ്ധം, ബദ്ധം, പൃഷ്ടം, സൃഷ്ടം. ൟ വക പലവും കൎമ്മത്തിൽ അല്ല ഭാവത്തിൽ അത്രെകൊള്ളിക്കാം-ഉ-ം. അഹങ്കൃതരായി ഭീതരായ്നിന്നു-നിൎഭീതരായി-ലുബ്ധൻ-സുഖിതയായി.
4.) ന — ഭിന്നം=ഭേദിക്കപ്പെട്ടതു ഛിന്നം, ഖിന്നൻ, ഛന്നൻ, -ഭഗ്നം-പൂൎണ്ണം=പൂരിതം വിസ്തീൎണ്ണം, വിഷണ്ണൻ.
5.) തവൽ — ഉക്തവാൻ = വചിച്ചിട്ടുള്ളവൻ കൃതവാൻ.
6.) തവ്യ-അനീയ-യ — കൎത്തവ്യം, കൃത്യം; കാൎയ്യം=(ചെയ്യപ്പെടുവാൻ യോഗ്യം)-വക്തവ്യം, വചനീയം, അവാച്യം - ഗ്രാഹ്യം, ത്യാജ്യം - അവജ്ഞേയൻ-നിന്ദ്യൻ, വന്ദ്യൻ, അവദ്ധ്യൻ.
306. b. Derivatives from Sanscrit Nouns

ശേഷം സംസ്കൃതക്രിയകൾ മലയായ്മയിൽ പൂകുന്നതു നാമജങ്ങൾ ആയിട്ടത്രെ—വിലസുക (വിലസനം)-കവളുക (കബളം)-കെന്തുക (ഗന്ധം) കനക്ക (ഘനം)-ഉഷെക്ക (ഉഷഃ)-ഇങ്ങിനെ അല്പം ചിലത് ഒഴിച്ചുള്ള സംസ്കൃതനാമജങ്ങൾ എല്ലാം ഇക്കന്തങ്ങൾ അത്രെ (291).
307. അവ ഉണ്ടാകുന്ന വഴിയാവതു.
1.) അം. — നാമങ്ങളാൽ - സന്തോഷം, -ഷിക്ക, -ഷിപ്പിക്ക, -ക്രോധം, ക്രോധിക്ക, - ശേൗചം, ശൌചിക്ക-താമസം, -സിക്ക, -സിപ്പിക്ക-സംഭവം,- വിക്ക - അഹംഭാവിക്ക (ഭാഗ)-സ്ത്രോത്രം, സ്തോത്രിക്ക. ചിലതിൽ ധാതു സ്വരത്തിന്നു വന്ന വൃദ്ധി ലോപിച്ചും പോകും: ഉദയം, ഉദിക്ക - ആശ്രയിക്ക,
ആശ്രിച്ചു-ഉപനയിക്ക, ഉപനിക്ക-രോദിക്ക, രുദിച്ചു. (കേ.രാ.)വൎഗ്ഗിക്ക എന്നതല്ലാതെ വൎജ്ജിക്ക എന്നതും വേറെ അനുഭവത്തോടെ ഉണ്ടു. യോഗിക്ക, യോജിക്ക-ഭോഗിക്ക, ഭുജിക്ക-ആലോചിക്ക, വിലോകിക്ക-ശോകിക്ക, ശോചിക്ക-എന്നവ രണ്ടും ഉണ്ടു.
2.) ത — കൃദന്തത്താൽ (304, 3) ക്രുദ്ധിക്ക-സമ്മതിക്ക, (സമ്മതം, സമ്മതി.)
3.) ഇ-തി — നാമങ്ങളാൽ (267)-സന്ധി, വിധി-സന്ധിക്ക, വിധിക്ക; കൃതിക്ക, സ്തുതിക്ക, സൃഷ്ടിക്ക. (സൃജിക്ക. ഭാഗ) പ്രവൃത്തിക്ക, നിവൃത്തിക്ക (നിവൎത്തിക്ക)-സിദ്ധിക്ക (സാധിക്ക), പുഷ്ടിക്ക.
4.) അനം — നാമങ്ങളാൽ-വൎദ്ധനം, വൎദ്ധിക്ക-പരിഹസനം, പരിഹസിക്ക-വിശ്വസനം, വിശ്വസിക്ക - അനുരഞ്ജന, അനുര‍ഞ്ജിപ്പിക്ക - സംഭാവനം, സംഭാവിക്ക-സമൎപ്പണം, സമൎപ്പിക്ക-വിലപനം, വിലപിക്ക. എങ്കിലും വിലാപം എന്നതിനാൽ വിലാപിക്ക, പ്രലാപിക്ക-സഞ്ചരിക്ക, വിചാരിക്ക-അനുസരിക്ക, സംസാരിക്ക-അനുവദിക്ക,വാദിക്ക-എന്നിങ്ങിനെ രണ്ടും നടപ്പു.
5.) (തൃ) താ — എന്ന കൎത്തൃനാമത്താൽ (272)-മോഷ്ടാ-മോഷ്ടിക്ക, (മോഷിക്ക).
6.) — സൂത്രലംഘിയായതു: മോഷണം, മോഷണിച്ചീടുക. കൃ. ഗാ-വചനിക്ക. പൈ- അതു പോലെ പ്രമാണം, പ്രമാണിക്ക (എങ്കിലും നിൎമ്മാണം, നിൎമ്മി ക്ക, അനുമിക്ക, ഉപമിക്ക). വൈഷമ്യം, വൈഷമിക്ക; ധാവതി ചെയ്ക, ധാവതിപ്പിക്ക. ഭാഗ.
7.) — സമാസക്രിയകൾ: അലങ്കരിക്ക, സല്ക്കരിക്ക, തിരസ്കരിക്ക, നമസ്കരിക്ക, ശുദ്ധീകരിക്ക, എന്നതു പോലെ-ശുദ്ധമാക്ക, ശുദ്ധിവരുത്തുക, ദാനംചെയ്ക-മുതലായ മലയാളസമാസങ്ങൾ ഉണ്ടു.
308. c. Their Transitive and Intransitive Bearing

ൟ സംസ്കൃതനാമങ്ങൾ പലതിന്നും അകൎമ്മകസകൎമ്മതാല്പര്യങ്ങൾ രണ്ടും ഉണ്ടു. (ഉ-ം. എനിക്ക് ലഭിച്ചു-ഭൎത്താവിനെ ലഭിക്കും ദേ. മാ—ബ്രാഹ്മണരെദഹിക്ക. മ-ഭാ. (=ദഹിപ്പിക്ക) -തമ്മിൽ യോഗിച്ചു; അവനെ യോഗിച്ചു- ജനത്തിന്നു നാശം അനുഭവിക്ക; ജനം നാശത്തെ അനുഭവിക്ക).

താളിളക്കം
!Designed By Praveen Varma MK!