Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

009. അനുസ്വാര വിസൎഗ്ഗങ്ങൾ. Anuswāra & Visarga.

33. അനുസ്വാരം മലയായ്മയിൽ നാസിക്യമായ സ്വരമല്ല, അമ എന്നതിന്നു പകരമേ ഉള്ളു. അതിൻ വിവരം വ്യഞ്ജനങ്ങളിൽ കാണ്ക (45).
34. വിസൎഗ്ഗം ചില സംസ്കൃതവാക്കുകളിൽ ശേഷിച്ചു (നമഃ, ദുഃഖം); അതു നാട്ടുഭാഷയിൽ ഇല്ലായ്കയാൽ, അന്തഃപുരം എന്നതു ചിലൎക്കു അന്തപ്പുരമായി.
35. തമിഴിൽ നടക്കുന്ന ஃ എന്ന ആയ്തം മലയാളത്തിലും ഉണ്ടെന്നു ചിലർ വാദിക്കുന്നു. അതു പണ്ടുണ്ടായിരിക്കും ഇപ്പോൾ അതിൻ്റെ ഉച്ചാരണം മാഞ്ഞു പോയി. വിസൎഗ്ഗത്തിൽ എന്ന പോലെ ദ്വിത്വം മാത്രം അതിൻ്റെ കുറിയായി ശേഷിച്ചിരിക്കുന്നു.
ഓരോ സ്തുതികളിൽ അകാരാധിയായി ൧൩ സ്വരങ്ങൾ അതാത ശ്ലോകാരംഭത്തിൽ കാണുന്നതിങ്ങനെ:
അയ്യോ-ആവോളം- ഇഛ്ശ-ൟരേഴു-ഉള്ളം-ഊതും- എൺ- ഏണാങ്കൻ-ഐമ്പാടി- ഒന്ന- ഓരോ- ഔവന- അക്കഴൽ.
അല്ലെങ്കിൽ: പച്ച-പാൽ-പിച്ച-പീലി-പുഞ്ചിരി-പൂതന-പെരും-പേടി-പൈതൽ-പൊൻ-പോയി-പൌരുഷം-ഇപ്പാർ.

താളിളക്കം
!Designed By Praveen Varma MK!