Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

079. Negative Past Tense.

280. വൎത്തമാനത്തിൽ യകാരം ചേൎന്നു വരികയാൽ ആരായുന്നു, ആരാഞ്ഞു-എന്നതിന്നു ഒത്ത വണ്ണം ഭൂതം ജനിക്കും-വൎത്തമാനഭാവികളെക്കാൾ ഇത് അധികം കേൾ്ക്കുന്നു അബ. a. Weak verbs വരാഞ്ഞു, വാരാഞ്ഞു. (കൃ. ഗാ.) ഉണ്ണാഞ്ഞു, പറയാഞ്ഞു, അന്യായപ്പെടാഞ്ഞു (കേ. ഉ.) ബല. b. Strong verbs കൊടാഞ്ഞു (ഉ.രാ.) പൊറാഞ്ഞു (മ. ഭാ.) കേളാഞ്ഞു, സഹിയാഞ്ഞു (കോ. ഉ.) നടക്കാഞ്ഞു-(കേ. രാ.) c. Personal affixes ഭൂതത്തിൻ്റെ പുരുഷന്മാർ ആവിതു. പ്ര. ഏ. കൊടാഞ്ഞാൻ പറയാഞ്ഞാൾ (കൃ. ഗാ). ബ. കൊടാഞ്ഞാർ (കൃ. ഗാ.) കൊള്ളാഞ്ഞാൽ (മ. ഭാ.) വാരാഞ്ഞാർ (കൃ. ഗാ.)
281. d. Different Forms ഭൂതത്താൽ ഉത്ഭവിച്ച രൂപങ്ങൾ ആവിത്.
1.) Adverbial past Participle മുൻവിനയെച്ചം: വശാഞ്ഞു ഇത്യാദി
2.) Adjective past Participle ഭൂതപേരെച്ചം: നല്കാഞ്ഞമൂലം. ഉ.രാ.
അതിൻ പുരുഷനാമങ്ങൾ-തൊഴാഞ്ഞതും (പ. ത.) കൊടാഞ്ഞതിൻ്റെ ശേഷം (കെ. രാ.) സഹിയാഞ്ഞവർ. (മ. ഭാ.)
3.) First Conditional ഒന്നാം സംഭാവന: വരാഞ്ഞാൽ (തെറ്റായിട്ടുള്ളതു ഒന്നു തരികാഞ്ഞാൽ കേ. ഉ.)-കൊടാഞ്ഞാൽ (ഉ. രാ.) കല്പിയാഞ്ഞാൽ (വ്യ. മ.)-പരിചയിക്കാഞ്ഞാൽ (കേ. രാ.) ഇരിക്കാഞ്ഞാൽ.
4.) First Concessive ഒന്നാം അനുവാദകം- വരാഞ്ഞാലും, കേളാഞ്ഞാലും (മ. ഭാ.)
282. V. Old adjective future Participle

ഭാവിയുടെ പഴയപെരെച്ചം മൂലരൂപത്തൊടു ഒക്കും.
(ഉ-ം-ആടാചാക്യാർ-നേടാപ്പൊൻ, കണ്ണെത്താക്കുലം-പ. ചൊ. കൊല്ലാക്കുല. (മ-ഭാ.) കണ്ണില്ലാജനം (വൈ. ച.) പറ്റാവിശേഷം. (പൈ) എണ്ണപോരാവിളക്കു (കേ. രാ.) ഉപ്പില്ലാച്ചോറു, അറിയാവണ്ണം, മൂവാമതി. (രാ. ച.)
അതിനാൽ ജനിപ്പതു— :
1.) Rare Personal Nouns ദുൎല്ലഭമായ പുരുഷനാമം.
മാറ്റാൻ (മാറ്റലൻ-മാറ്റിക്കൂടാത്തവൻ) ഒന്നലാർ, ഒന്നാർ, പൊല്ലാർ, മരുവാർ. രാ. ച. (മരുവാതവർ, മരുവലർ).
2.) Neuter Nouns ഒരു നപുംസകം-അൎത്ഥം മുറ്റുവിന പോലെ.
വരാതു, അടങ്ങാതു, വിടാതു (പ. ചോ.) ഇല്ലാതു.
ഇതിന്നു-ത്തു-എന്ന് ഒരു. പുതിയ നടപ്പുണ്ടു (ആൎക്കില്ലാത്തു-അ.രാ. അല്ലാത്തു (തത്വ) തട്ടത്തൂ (ത. സ.)
പുംസക ബഹുവചനമാവിതു പൊല്ലാ പേചുക. രാ. ച.
3.) Common adverbial Participles മുൻവിനയെച്ചത്തെക്കാളും (280. 1.) അധികം സാധാരണമായ ഒരു വിനയെച്ചം- കാലാൎത്ഥം അറ്റു പോയ ക്രിയാവിശേഷണം തന്നെ.
ഇല്ലാതാക്കുക-വരാതിരിക്ക-അല്ലാതുള്ള (വ്യ. മാ) ഇളകാത് ഉറെക്ക (അ. രാ.)
283. Common adverbial Participle with the particle ഏ ഈ ചൊന്ന സാധാരണ വിനയെച്ചത്തിന്നു-ഏ-അവ്യയം കൂടിവന്ന രൂപം സകല മറവിനരൂപങ്ങളിലും നാടോടിയതു.
അബ. വരാതെ-ഉഴാതെ.(കേ. രാ) ചെയ്യാതെ. (ചെയ്യാതെകണ്ടു-ചെയ്യാണ്ടു)-
തീണ്ടാതിരിക്ക, തീണ്ടാരിക്ക-വൈകാതെ എന്നല്ലാതെ വൈകിയാതെ എന്നും ഉണ്ടു. (ഭ. മ.) ബല. ഓരാതെ, നില്ലാതെ-തോലാതെ (ചാണ) എടാതെ (കേ. ഉ.) ഇരാതെ. (കേ. ര) ഇരിയാതെ. (മ. ഭാ )-ഗ്രഹിയാതെ-മറയാതെ-കടാതെ-(അരാ.)-ഇപ്പോഴോ—ഓൎക്കാതെ, നില്ക്കാതെ, എടുക്കാതെ മുതലായവ.
284. VI. New Adjective future Participle

ഭാവിയുടെ രണ്ടാം പേരെച്ചം ആവിത.
വരാത-കൊടാത-എന്നല്ലാതെ വരാത്ത (വരാതെഉള്ള) കൊടുക്കാത്ത ഈ പുതിയവ തന്നെ.
Personal Nouns അവറ്റിൻ പുരുഷനാമങ്ങൾ ആവിത് —:
ചെയ്തീടാതോർ (വൈ. ച.) അടാതോർ (രാ. ച) വരാതതു, നശിയാതതു (കൈ. ന.) നില്ലാതൊർ (കൃ. ഗാ.)-ഇരിയാതവർ-ഉണ്ടാകാതവർ (ഉണ്ടാതവർ-വൈ. ശ.)
ഇപ്പോഴോ: ഉടാത്തവൻ ഉടുക്കാത്തവൻ, നില്ക്കാത്തവർ, ഇരിക്കാത്തവർ.
285. VII. Infinitive

നടുവിനയെച്ചംആയതു.വരായ്ക-പറ്റായ്ക -കൊടുക്കായ്ക-(കൊടായ്ക) പൊറായ്ക-തോലായ്ക എന്നല്ലാതെ തോലിയായ്ക (ഉ. രാ.) ഒവ്വായ്ക (രാ. ച.)
അതിനാൽ ജനിപ്പതു:—
1. Imperative and Precative വിധി നിമന്ത്രണങ്ങളും.
കോഴപ്പെടായ്ക, ചാകായ്ക, ചൊല്ലായ്ക-മരിയായ്ക.(ഉ. രാ.) ഓരായ്ക, പേടിയായ്ക. (കൃ. ഗാ.) മറായ്ക (മറക്കല്ലേ) സന്തതി ഉണ്ടാകായ്ക. (മാ. ഭാ.) ഉരിയാടാഴിക(വൈ. ശ.)
2. Second Conditional രണ്ടാം സംഭാവന.
വരായ്കിൽ, കൊളുത്തായ്കിൽ, (വൈ. ശ.) കുടിയായ്കിൽ, ശമിയാഴികിൽ, ഇണങ്ങായികിൽ. രാ, ച.
പഴയ രൂപമാവിതു (248 പോലെ) സമ്മതിയാകിൽ, കേളാവാവിൽ(പൈ).
3. Second Concessive രണ്ടാം അനുവാദകം —
വരായ്കിലും-ഉറെയായ്കിലും. (അ. രാ)=ഉറെക്കായ്കിലും.
286. VIII. Forms derived from the 2nd future

രണ്ടാം ഭാവിയിൽ നിന്നു (278) ഉണ്ടായവ: —1. Imperative Plural വിധി ബഹുവചനം.വരായ്വിൻ-പോകായ്വിൻ-ഭയപ്പെടായ്വിൻ- മ. ഭാ. (പേടായുവിൻ. കൃ. ഗാ.)-ഓടായ്വിൻ-കുഴിച്ചിടായ്വിൻ (കേ. ഉ.) നിനയായ്വിൻ, നില്ലായ്വിൻ, ഖേദിയായ്വിൻ. കൃ. ഗാ.
2. Adverbial future Participle പിൻവിനയെച്ചം.
വരായ്വാൻ, വരുത്തായ്വാൻ പറ്റായ്വാൻ. മ. ഭാ. വീഴായ്വാൻ. (വീഴായുവാൻ. കൃ. ഗാ. (അറിയായ്വാൻ.
3.) Adjective future Participle (Dative) ഭാവിയുടെ പേരെച്ച ചതുൎത്ഥി.
വരായ്വതിന്നു (=വരായ്വാൻ) ചാകായ്വതിന്നു-അടായ്വതിന്നു. മ. ഭാ. (=അടുക്കായ്വാൻ) കൊടായ്വതിനു-രാ. ച.
ഇത പാട്ടിൽ പിൻവിനയെച്ചമായുള്ളതു.
287. Abstract Nouns ഇനി ഭാവനാമങ്ങൾ:—
1.) വരായ്ക, (തൃ) ചെയ്യായ്കയാൽ, മരിയായ്ക കൊണ്ടു (ചാണ)
2.) ആകായ്മ (266. 7. കായ്ക്കായ്മ.)
3.) ഇല്ലായ്ത്തം (259).
288. IX. Sanscrit forms

സംസ്കൃതത്തിൽ മറവിന ഇല്ല-പറഞ്ഞതും അവിചാൎയ്യ പുറപ്പെട്ടു (കേ. ര.) എന്നിങ്ങനെ ചൊല്ലിയതു വിചാരിയാതെ എന്ന രൂപത്തൊടു ഒക്കും താനും.

താളിളക്കം
!Designed By Praveen Varma MK!