Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

076. Negative Future Tense.

275. a. Weak Verb അതിൻ്റെ പ്രധാനരൂപം ഭാവി ആകുന്നു. ഇങ്ങനെ-വരൂ, പോരൂ-എന്നവറ്റെ നിഷേധിപ്പാൻ വരാ, പോരാ-എന്നവ ഉണ്ടു. ൟ ഭാവിഅബലക്രിയകളിൽ അധികം കേൾ്ക്കും.
(ഉ-ം. പഴഞ്ചൊല്ലിൽ-ആകാ, പോകാ, ചാകാ, തൂങ്ങാ, നീങ്ങാ, കാണാ, കിട്ടാ, തോന്നാ,; പാട്ടിൽ-തൊഴാ, വെൎവ്വിടാ, ദഹിച്ചീടാ-അറിയാ, പറയാ, വരാ,തരാ) എന്നത് ഒഴികെ, വാരാ, താരാ (കൃ. ഗാ.) എന്നു ദീൎഘം കൂടി വന്നവയും, ഇല്ല, അല്ല, വേണ്ട-എന്നിങ്ങിനെ കുറുകി പോയവയും ഉണ്ടു. (26)-പാട്ടിൽ നടക്കുന്ന രൂപം-ഒരുത്തരും ഇല്ലായിതു—ആയുധം തുടവിടായുതില്ല. രാ. ച.
276. b. Strong Verbs

ബലക്രിയകളുടെ കുറി പുരാണമറവിനയിൽ നില്ക്കാത്തതു.
ഉ-ം. പട നില്ലാ-മ. ഭാ; കേളാ-കേ. രാ; പൂവാ, ഒവ്വാ-(കൃ. ഗാ). കൊടാ-പിരിഞ്ഞാൽ പൊറാ (അ. രാ.)-നരയാ, ഇളയാ, ഫലിയാ (വൈ. ശ.)-കോപിയാ, (കേ. രാ).
ഇരാ, ഇരിയാ, ൟ രണ്ടും ഒക്കും (കേ. രാ.)
ഇപ്പൊഴത്തെ വാക്കിൽ-ക്ക-തന്നെവേണ്ടതു - കൊടുക്കാതെ. നള. പഴഞ്ചൊല്ലിൽ ഇരിക്കാ, കക്കാ, ഇടിക്കാ, അടിക്കാ, എന്നിവ്വണ്ണം- നടക്കാഎന്നതല്ലാതെ നടവാ എന്ന തമിഴ്‌രൂപം പാട്ടിലും ഇല്ല-നടായ്കയാൽ മ. ഭാ. കടാതെ (കടക്കാതെ) -മറായ്ക-(മറക്കായ്ക) മറവാതെ. മ. ഭാ. എന്നിങ്ങിനെ പ്രകൃതിയിലേ അകാരത്തിന്നു (219) ലോപം വരുന്നതേഉള്ളു.
277. c. The personal Affixes
മറഭാവിയുടെ പുരുഷന്മാരെ ചൊല്ലുന്നു.

താളിളക്കം
!Designed By Praveen Varma MK!