Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

071. Optative and Permissive Imperative. ആദ്യ രൂപത്തോടു-ട്ടെ-എന്നതു ചേൎക്കയാൽ ഉത്തമപ്രഥമപുരഷന്മാൎക്കുള്ള നിമന്ത്രണവും അനുജ്ഞയും ഉണ്ടാകുന്നു.
ഞാൻ, നാം — പൊകട്ടെ — അവൻ, അവർ വരട്ടെ. അത് — ഇരിക്കട്ടെ — (അസ്തു-സംസ്കൃ).
(ഇതു-ഒട്ടു-എന്ന ഒരു തമിഴ്‌ക്രിയയാൽ ഉണ്ടായ്ത് എന്നു തോന്നുന്നു-പോക ഒട്ടു=പോകട്ടു എന്നിങ്ങിനെ.)

താളിളക്കം
!Designed By Praveen Varma MK!