Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

008. ദീൎഘസ്വരങ്ങൾ (നെടിൽ) Long Vowels.

26. ആകാരം ശബ്ദാന്തത്തിൽ പലപ്പൊഴും ലഘുവായ്തീൎന്നു (കൃപാ, കൃപ-വേണ്ടാ, വേണ്ട-ഇല്ലാ, ഇല്ല-മാ, അരമ-തേങ്ങാ, തേങ്ങ)- അതുറപ്പിക്കെണ്ടും. ദിക്കിൽ വകാരം തുണ നില്ക്കും. (പിതാ-പിതാവ) വാചകത്തിൻ്റെ അവസാനത്തിലോ അകാരം ചിലപ്പോൾ ദീൎഘിച്ചു കാണുന്നു. (എന്നറികാ-അറിക.)-
27. ൟകാരവും ഊകാരവും പലതും ശബ്ദാന്തത്തിൽ ഹ്രസ്വമായി പോകുന്നു (ലക്ഷ്മീ.ലക്ഷ്മി, ജംബൂ-ജംബു.)- വാചകാന്തത്തിൽ ദീൎഘത്വം ദുൎല്ലഭമല്ല (അല്ലീ-ആകുന്നൂ-വീരൻ ഉരെക്ക ക്കേട്ടൂ-രാ-ച-) വിടുവിക്ക-വീടിക്ക എന്നും, ഉകുക്ക-ഊക്ക എന്നും വരും.
28. ഏകാരം ചിലതു ഹ്രസ്വത്തിൽ നിന്നും (ഏടം-ഏന്ത്രം), ചിലതു താലവ്യാകാരത്തിൽ നിന്നും ജനിക്കുന്നു. (അവനെ, തമിഴ-അവനൈ; കൎണ്ണാടകം-അവന), ചിലത അയ എന്ന തിങ്കന്നു ആകുന്നു. (ഉടയ-ഉടേ; കുറയ-കുറേ-). ൟ വക ശബ്ദങ്ങൾ്ക്ക ചിലപ്പോൾ പുള്ളി കെട്ടും കാണുന്നു. (നമ്മയും അയക്ക-യകാരത്തിൻ മുമ്പിൽ)
29. ഐകാരം ചില ശബ്ദാദിയിങ്കലും അകാരത്തോളം മങ്ങി പോകുന്നു. (ഐമ്പതു-ആയമ്പാടി-ഐമ്പാടി =അമ്പതു-അമ്പാടി)- ശബ്ദമദ്ധ്യത്തിൽ അയി എന്നും ഐ എന്നും ഇങ്ങിനെരണ്ടു പ്രയോഗങ്ങളും പാട്ടിൽ എഴുതി കാണുന്നു. (കൈ-കയ്യി; തൈർ-തയർ; പയിമ്പാൽ-പൈമ്പാൽ; വൈൽ-വയൽ-കൃ-ഗാ; ത്രൈലോക്യം-ഇത്രയിലോക്യവും കേ-രാ; കയിതവം-രാ-ച-) ച എന്ന താലവ്യത്തിൻ മുമ്പിൽ ഐകാരത്തിന്നു നല്ല സ്ഥിരതയില്ല. (കൈക്ക, കൈച്ചു, കച്ചു). നകാരം പരമാകുമ്പൊൾ ഞകാരമാകിലുമാം. (ഐന്നൂറു-അഞ്ഞൂറു)
* തത്ഭവം എന്നതോ സംസ്കൃതപദത്തിൽനിന്നു ഉത്ഭവിച്ച നാട്ടുവാക്കു.
30. ശബ്ദാന്തത്തിലേ ഐകാരം എല്ലാം താലവ്യാകാരമായ്പോയി. (13,) എങ്കിലും അറിഞ്ഞുതില്ലൈ എന്നും മറ്റൊന്നല്ലൈ എന്നും പാട്ടിലുണ്ടു.
31. ഓകാരം പലതും അവ ഉപ, എന്നവറ്റിൽ നിന്നു ജനിക്കുന്നു. (ഉപചാരം-ഒശാരം; യവനകർ-ചോനകർ; വാഴുന്നവൻ-വാഴുന്നോൻ; കച്ചവടം- കച്ചോടം; ശിവപുരം-ചോവരം; സ്വാതി-ചൊതി)
32. ഔകാരം ശുദ്ധ മലയാളത്തിൽ ഇല്ല എന്നു തോന്നുന്നു (അവ്വണ്ണം-ഔവ്വണ്ണം; ആവനം-ഔവ്വനം; കമുങ്ങു, കഴുങ്ങു-കൌങ്ങു) എന്നവറ്റിൽ അത ഓഷ്ഠ്യങ്ങളുടെ മുമ്പിലെ അകാരത്തിൻ്റെ വികാരം.

താളിളക്കം
!Designed By Praveen Varma MK!