Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

056. II. The second Future Tense. - 201. രണ്ടാം ഭാവിയുടെ രൂപം ആവിത്:

1.) ഉ - ഊ - എന്നുള്ളവ
ഉള്ളു, ഒക്കു, ൟടു (ചെയ്തീടു) - കൂടു - നല്ലൂ - പോരൂ - വരൂ - ഒടുങ്ങൂ - നിറുത്തൂ - ത.സ. കൂട്ടൂ - കൊള്ളൂ, കൊള്ളൂ - കൃ. ഗാ. മുതലായവ അബലകളിലും:
ആക്കൂ - (അ. ര. ) കേൾക്കൂ (പ. ത.) അടക്കു മുതലായ ബലക്രിയകളിലും തന്നെ.

2.) അബലക്രിയകളിൽ പദാംഗം അധികം വരാത്ത ഇടങ്ങളിൽ - വു - തന്നെ വരും - ആവു - പോവു - കളവു, കഴിവു, കൊൾവു, ചെല്വു (ചെല്ലൂ) - പൂവു. കൃ. ഗാ - അനുനാസികങ്ങളാൽ - ഉണ്മു, തിന്മു, എണ്മു, കാണ്മൂ, എന്നവ ഉളവാകും. (54)
ബലക്രിയകളിൽ -പ്പു, കൊടുപ്പു, വെപ്പു (വയ്പു. ത.) മുതലായവ.
The personal affixes of the first and second Future Tenses. - 202. ഭാവിയുടെ പുരുഷന്മാരെ ചൊല്ലുന്നു.



താളിളക്കം
!Designed By Praveen Varma MK!