Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

050. Verbal Nouns forming the Case.

ഇപ്പോൾ ഉള്ള ക്രിയാപദങ്ങൾ മിക്കതും ധാതുക്കളല്ല. ധാതുക്കളാൽ ഉളവാകുന്ന ക്രിയാനാമങ്ങളിൽ ജനിച്ചവ അത്രെ അതിൻ്റെ ദൃഷ്ടാന്തങ്ങൾ ആവിതു.

1.) ഇ — അ - ക്രിയാനാമങ്ങളാൽ ഉണ്ടായവ.
ധാതു പടു - പടി (പടിയുക) പട. (പടെക്ക)
തുറു-തുറി(ക്ക;) പൊടു-പൊടി (ക്ക) ഇത്യാദി
പറു - പറ (ക്ക) - (പാറു)

2.) വ്യഞ്ജനദ്വിത്വം താൻ ദീൎഘസ്വരം താൻ ഉള്ളവ.വറു - വറ്റു നറു - നാറു.
തുൾ - തുള്ളു. പുകു - പൂകു.
ഞെടു - ഞെട്ടു. (ഞെടുങ്ങു)
പൊടു - പൊട്ടു. പൊരു - പോരു.

3.) അനുനാസികയോഗങ്ങൾ ഉള്ളവ.
ങ്ങു — പതു - പതുങ്ങു. (പതിയു) തൊട് - തുടങ്ങു.
ഞ്ചു — ഉരി - ഉറിഞ്ചു (ക)
ണ്ടു — ചുര - ചുരണ്ടു (ക) - പരണ്ടു (ക).
ന്തു, ന്നു — മുട - മുടന്തു (ക) - (മുട്ടു) പൊരു - പൊരുന്നു (ക.)
മ്പു — തുൾ - തുളുമ്പു, വെതുമ്പു, തേ - തേമ്പു

4.) അർ - അൽ - അൾ - ഉൾ - കു - തു - മുതലായ പ്രത്യയങ്ങൾ ഉള്ളവ.
അർ — വൾ — വളർ; തൊട - തൊടർ; തിക് - തികർ, തീർ
അൽ — ചുഴ് — ചുഴൽ (ചൂഴു - ചുറ്റു.)
അൾ { വറു — വറൾ (വറ്റു); തിരൾ
ഇരു — ഇരുൾ (ഇരാ)
കു — തിരു — തിരുകു; പഴകു; ചൊരുകു; പൊളുക (പൊള്ളു).
തു — കരു — കരുതു; ചെരുതു; വഴുതു
ശേഷം ക്രിയാനാമവും (251) ക്രിയോല്പാദനവും (288) നോക്കുക

താളിളക്കം
!Designed By Praveen Varma MK!