Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

049. The Inflections of Verbs. - B. ക്രിയാരൂപം (വിനച്ചൊൽ) - I. Roots of Verbs. - a. Pure Roots.

മലയാള ഭാഷയുടെ ധാതുക്കളെ ഇന്നെവരെ ആരും ചേൎത്ത ആരാഞ്ഞു കൊണ്ട പ്രകാരം തോന്നുന്നില്ല. ധാതുവിൻ്റെ സ്വരൂപം ചുരുക്കത്തിൽ പറയാം; ഓരൊന്നു ഒരു പദാംഗം താൻ, രണ്ടു ഹ്രസ്വപദാംഗങ്ങൾ താൻ ഉള്ളതാകുന്നു- (ഉ-ം-നൽ-പൈ-പെരു-കടു-ഇത്യാദികൾ 170.)
192. ദീൎഘധാതുക്കൾ ദുൎല്ലഭം തന്നെ-മാറു-നാറു-പൂകു-മുതലയാവറ്റിൻ്റെ ധാതുക്കൾ-മറു-നറു-പുകു-എന്നവയത്രെ-കാൺ-ചാ-വേ-എന്നവറ്റിന്നും ഭൂതകാലത്തിൽ ദീൎഘം ഇല്ല.
193. സ്വരങ്ങളിൽ ഇ-എ-എന്നവയും-ഉ-ഒ-എന്നവയും പലപ്പോഴും ഒക്കും (ഉം-വെൾ-വിൾ, വിളങ്ങു-പുത, പൊതി, പൊത്തു) മറ്റും ചിലസ്വരവികാരങ്ങളും ഉണ്ടു (പുരി-പിരി, പുരളു, പിരളു-ചിര, ചുര-15 തിളങ്ങു, തുളങ്ങു, തെളങ്ങു-ചെവ് , ചിവ് , ചുവ് -പടു, പെടു, 23-ഒലു, വലു, വല്ല്, ഒല്ല്.)
194. ചില ധാതുക്കളിൽ വ്യഞ്ജനങ്ങളെയും രണ്ടു വിധത്തിൽ ചൊല്ലാം- അൎത്ഥത്തിന്നു ഭേദം വരാ.
ടു — ൾ, ൺ — നിടു, നിൾ, നീളു — നടു, നണ്ണു.
റു — ൽ, ൻ — നിൽ, നിറുത്തു — പിൻ, പിറ - തോൻ, തോറ്.
തു — ൻ, — പുതു, പുൻ — മുതു, മുൻ.

താളിളക്കം
!Designed By Praveen Varma MK!