Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

038. Sanscrit Numerals സംസ്കൃത സംഖ്യകൾ ആവിത.

Cardinals Ordinals
ഏകം. . . . . . . . പ്രഥമം (സ്ത്രീ. പ്രഥമ
ദ്വി . . . . . . . . ദ്വിതിയം ,, ദ്വിതീയ
ത്രി . . . . . . . . തൃതിയം ,, തൃതീയ
ചതുർ . . . . . . . ചതുൎത്ഥം ,, ചതുൎത്ഥി
പഞ്ചം. . . . . . . . പഞ്ചമം ,, പഞ്ചമി
ഷഷ് . . . . . . . . ഷഷ്ഠം ,, ഷഷ്ഠി
സപ്തം . . . . . . . . സപ്തമം ,, സപ്തമി
അഷ്ടം . . . . . . . . അഷ്ടമം ,, അഷ്ടമി
നവം . . . . . . . . നവമം ,, നവമി
ദശം . . . . . . . . ദശമം ,, ദശമി
ഏകാദശ-ദ്വാദശ-(ദ്വാദശർ-തൃ-ഗ-)-ത്രയോദശ-ചതുൎദ്ദശ-പഞ്ചദശ-ഷോഡശ-വിംശതി-ചതുഷ്ഷഷ്ടി-ശതം-(ശതതമം)- സഹസ്രം-അയുതം- ശതസഹസ്രം (ലക്ഷം, നിയുതം) പ്രയുതം-കോടി.
161. Methods of Numeration പിന്നെ ആയിരം കോടി =അൎബ്ബുദം; ൧,൦൦൦ അൎബ്ബുദം=അബ്ദം; ൧൦൦൦ അബ്ദം=ഖൎവ്വം- ഇവ്വണ്ണം മുമ്മൂന്നു സ്ഥാനം വിട്ടു-നിഖൎവ്വം — പത്മം — മഹാപത്മം — ശംഖം — ജലധി (വെള്ളം)-അന്ത്യം- മദ്ധ്യം-പരാൎദ്ധം-എന്നു ൧൮ സ്ഥാനം ഉണ്ടു- (കാ. സ) ഇവറ്റിന്നു സൎവ്വസമ്മതമായ നിശ്ചയം വന്നില്ല.
മറ്റൊരു വഴിയാവത: ഒരുപതു നൂറായിരമാം കോടി എന്നതിൽപിന്നെ മഹാകോടി ഉണ്ടു-അതും ഏഴു സ്ഥാനങ്ങൾ്ക്ക ചൊല്ലിയനന്തരം-ശംഖം-മഹാശംഖം-പൂവ-മഹാപൂവ-കല്പം-മാകല്പം-കാനം - മാകനം - ലക്ഷം മാലക്ഷം - തേണ്ടു - മഹാതേണ്ടു - ധൂളി - മാധൂളി - ജലം - (വെള്ളം) - മഹാജലം (മാവെള്ളം) ഇങ്ങിനെ ൧൮ട്ടും ഉണ്ടു (ക, സാ)
ഉ-ം - അറുനൂറയുതം തേർ - അമ്പതു നിയുതം രഥം - ദേ - മാ - അയുതം നൂറു നൂറായിരം കൊടി അയുതങ്ങളും കേ - രാ - ആയിരം പത്മം നൂറുശംഖങ്ങളും അൎബ്ബുദശ
തങ്ങൾ സീ - വി - ഇരിപത്തൊന്നു വെള്ളം പട മ. ഭാ

താളിളക്കം
!Designed By Praveen Varma MK!