Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

354. ദ്വിരൎത്ഥകം AMBIGUITY.


878. സമാസങ്ങൾക്കുള്ള അദ്ധ്യാരോപബലാൽ പല അൎത്ഥങ്ങളെ നിരൂപിപ്പാൻ സംഗതിയുണ്ടാകകൊണ്ടു അതിലേ ദ്വിരൎത്ഥത്തെ അല്പം സൂചിപ്പിക്കുന്നു. ഉ-ം
പൊന്മണി=പൊന്നും മണിയും അഥവാ പൊന്നിനാലുള്ള മണി എന്നൎത്ഥമാം [യുവതിരത്നം പെണ്മണിയാൾ (ഭാര.) എലിശ്രേഷ്ഠൻ (പ. ത.)] a jewel with or of gold.
മരവേലി=മരങ്ങളാലുള്ള വെലി അഥവാ ഒരു മരത്തെ ചൂഴുന്ന വേലി അഥവാ വേലിക്കായിട്ടുള്ള ഒറ്റമരം. (a hedge made of trees, or round a tree, or a single tree, that serves as hedge).
ചൊൽപൊരുൾ: ചൊല്ലിൻപൊരുൾ അഥവാ ചൊല്ലും പൊരുളും ഇത്യാദി (words meaning, word and meaning etc.)
വ്യാകരണശേഷം ചൊല്വാൻ ദൈവം തുണെക്കേയാവു.

താളിളക്കം
!Designed By Praveen Varma MK!