Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

342. OF NOUNS WITH VERBS.

867. നാമങ്ങൾ ക്രിയകളോടു സമാസിപ്പിക്ക. വിശേഷിച്ചു സംബന്ധക്രിയ നാമപ്രഥമയുമായി 646. 677-ആക്ക 678. ചേരുന്നു അവസ്ഥാവിഭക്തിയോടുള്ള ക്രിയാസമാസങ്ങൾ 407—409 ആമതിലും മറ്റും വേണ്ടുവോളം ഉണ്ടെന്നാലും ഇനി ചിലതു ഇരിക്കട്ടേ.
a.) ഉ-ം അവനെ വെടിവെച്ചു; എന്നെ കൈവെടിഞ്ഞീടോല; തെളികടഞ്ഞ ശസ്ത്രം (ഭാര.) അവന്നു കാൽഊന്നിനില്പാൻ പ്രയാസം; വായ്പേശി (ഹ. ന. കീ.) പാതാളലോകമകംപുക്കാൻ (ഭാര.) ചൈതന്യം ഉൾ്ക്കൊണ്ടു നമ്മെ ചെണ്ടപ്പൊട്ടിച്ചു (പ. ത.) വ്യസനത്തെകൂട്ടാക്കാതെ ഉലകിഴിയുക (കോ. രാ.) മാംസം പരദേശികൾക്കു ഭിക്ഷകൊടുക്ക (ഗദ്യം.)
b.) സംസ്കൃതപ്രയോഗമോ മാത്രീഭവിക്ക (=അമ്മയാക) സമീകരിക്ക (= സമമാക്ക) [677. 678. 679 കാൺ].
c.) നാമസമാസങ്ങളായി ഭവിച്ച നാമക്രിയാസമാസങ്ങൾ. ഉ-ം എൻ്റെ മണ്മമറച്ചവർ. (വേ. ച.)

താളിളക്കം
!Designed By Praveen Varma MK!