Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

338. അനുബന്ധവിസൎജ്ജനം ANACOLUTHON.

This is the name for want of sequence or connection existing in a sentence, when the latter part does not correspond in construction with the first (W. Pr. Dy.)
863. ഒരന്വയത്തിൽ ഉള്ള വാചകങ്ങൾക്കു സമാനാധികരണം കൂടാതേ പല അധികരണം കണ്ടാൽ അനുബന്ധത്തെ വിടുകനിമിത്തം അനുബന്ധവിസൎജ്ജനം എന്നു പറയാം.
ഉ-ം പരദ്രവ്യം അടക്കുന്ന നരൻ ഭൂപതി ശിക്ഷിതൻ (an invader of other mens property is to be punished) അവ്വണ്ണമേ കുഡുംബത്തെ രക്ഷിക്കാത്ത പുമാനെയും (so is he who does not preserve the family property വ്യ. മ.) പുമാനും എന്നായാൽ പൂൎവ്വോത്തരവാചകങ്ങൾക്കു സമാനാധികരണം ഉണ്ടാകും; എന്നാൽ ശിക്ഷിക്ക വേണം എന്നല്ല ശിക്ഷിതൻ എന്ന കൎമ്മത്തിൽ ക്രിയ ആകയാൽ ദ്വിതീയ വെച്ചതു മൂലം രണ്ടു അധികരണങ്ങൾ വന്നുപോയി.

താളിളക്കം
!Designed By Praveen Varma MK!