Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

336. അദ്ധ്യാരോപം. - THE ELLIPSIS (ASYNDETON).

Ellipsis is a figure of speech, by which one or more words are omitted Asyndeton is that, which omits the Connective. (W. Pr. Dy.)
861. മലയായ്മയിൽ സംബന്ധംമുതലായ ക്രിയകൾ ലോപിച്ചു പോകാറുണ്ടു. അതിനാൽ പലപ്പോഴും കൎത്താവു ദ്വിതീയയിലും അതാതക്രിയയെ ആശ്രയിക്കുന്ന നാമം സൂത്രത്തിന്നു വിപരീതമുള്ള വിഭക്തിയിലും വരും. മനോരാജ്യത്തിന്നു ഓരോന്നു നിരൂപിച്ചു ആരോപിപ്പാൻ സംഗതി ഉണ്ടാകുന്നതു കൊണ്ടു ൟ അന്വയക്രമത്തിന്നു അദ്ധ്യാരോപം എന്നു പേർ ഇട്ടത്. പദമോ പദങ്ങളോ ഇല്ലായ്കയാൽ പദാകാംക്ഷ എന്നും, വാചകന്യൂനതാ എന്നും ചൊല്ലാം.
1. ആക ലോപിച്ചു കാണുന്നതു: അവൻ ഭാഗ്യവാൻ (ആകുന്നു 342. 346.) എന്നതു നിൎണ്ണയം 684 സത്യമുള്ളവൻ വേണം 790 ദുഃഖിതനരുതു 796 (ആഖ്യാതം നാമം 346) പിന്നേ തന്നേ 818, അത്രേ 817, അല്ലോ 785 സംബന്ധക്രിയെക്കു പകരം നിന്നാൽ (ഉണ്ടു 2 കാൺ).
2. ഉണ്ടു (346 ആമതിലേ അദ്ധ്യാരോപം 407 ആമതിൽ നീങ്ങി) എന്നു നിൎണ്ണയം 684. സംബന്ധക്രിയെക്കു പകരം നിന്നാൽ 763.
3. ചെയ്ക-നീ ഒന്നു വേണം 790=ചെയ്യവേണം=ചെയ്യേണം - അരുതു 797, ഒല്ലാ 799, നല്ലൂ, നല്ലതു 800: എന്തു നാം നല്ലൂ നല്ലതു=ചെയ്ക നല്ലൂ, നല്ലതു.
4. പോക, വരിക മുതലായ ക്രിയകൾ ലോപിച്ചാൽ 346.
5. എൻക എന്ന ഊനക്രിയയുടെ ക്രിയാഭാവം ക്ഷയിച്ചതിനാൽ, എന്നു എന്നത് അദ്ധ്യാരോപനിപാതം (elliptic Particle) എന്നു പറയാം.
ഉ-ം എന്നുതോന്നുന്നു, അന്നുവെക്കാം 683.=എന്നുള്ളത് തോന്നുന്നു.
വിശേഷിച്ചു കൊല്ലുക എന്നു 690.
6. വേണം, വേണ്ടത്, അരുതു, ഒല്ലാ, നല്ലൂ, നല്ലതു എന്നിവ മേൽ പറഞ്ഞക്രിയകളേയല്ലാതേ ഓരോന്നു ആകാംക്ഷിക്കും.
7. പോലേ കൊണ്ടു 713. 714 പറഞ്ഞതു കാണ്ക.
8. ഓരോ സംസ്കൃതനാമങ്ങളോടു 419 ഭജനമില്ല ദേവന്മാരെ=ഭജിക്ക അതു പോലേ പിൻവിനയെച്ചത്തോടുള്ള അന്വയത്തിൽ 582, b. c. വാഴുവാൻ അവകാശം ഇതോ ക്രിയാനാമത്തിലേ ക്രിയാശക്തിയാലെ.
9. പിൻവിനയെച്ചം നാമമായി നടന്നാൽ 584 ആയതു അതിലേ ചതുൎത്ഥിയുടെ ബലത്താൽ ആകയാൽ: വൃത്തിക്കു ലഭിയാഞ്ഞു വിശന്നു (പ. ത.) എന്ന ക്രിയാനാമം ഇവിടെ ചേരട്ടേ (583. 462 ഉപ.)
10. എന്തു 552, 6. a. b. 582, b നല്ലൂ മുതലായവ എന്തു എന്നതു അദ്ധ്യാരോപത്തിന്നു ഏറ്റവും അനുകൂലം. അതു പോലെ ഓ അവ്യയം 819 വിസ്മയവും അനുകരണശബ്ദവും ആയ പദങ്ങളിൽ.
11. സകല സമാസങ്ങൾ അദ്ധ്യാരോപങ്ങൾ തന്നേ.
ഒന്നുകിൽ വിഭക്തിലോപത്താൽ: മരത്തിൻ്റെ തോൽ=മരത്തോൽ.
അല്ല ക്രിയാപദം പൊയ്പോയി: പടയാളി=പട വെട്ടുന്നതിന്നുള്ള ആൾ.
അല്ല നാമലോപത്താൽ: വെള്ളകുതിര=വെള്ളനിറം കൂടിയ കുതിര.
അല്ലായ്കിൽ നാമക്രിയകളും ഇല്ല: തേച്ചുകുളി=എണ്ണ തേച്ചിട്ടു നടക്കുന്ന കുളി.
ഇവിടേ ഉം അവ്യയം തള്ളിപോകുന്നത് പറ്റും 842. 181. 162—190. 865—878 കാൺ.
12. ദ്വിതീയാപ്രയോഗം 685. 688, 10 683 ഉ-ം; 714 പോലേ അതിനാൽ ദ്വിതീയ അനുമാനവിഭക്തിയായ്ക്കാണുന്നു. 714, b ബാലന്മാരെ പോലേ തൃതീയെക്കു പകരം മുയലിനേ പോലേ പ്രഥമെക്കു പകരം; പിന്നേ പുരുഷനാമത്തിൻ്റെ നപുംസകത്തോടു: നായിനെ . . ആയിരിക്കും 599. മോക്ഷത്തേ വരായല്ലോ 568, 2. 746 ചന്ദ്രഗുപ്തനെ . . . വരുത്തുവാൻ 408.
ഇവറ്റിലും മറ്റും ഭാവത്തിൽ അൎത്ഥവും പൂരണവും വരുത്തേണ്ടു.
ഏറിയ പഴഞ്ചൊൽ മറക്കേണ്ടതല്ലാ താനും: അൎത്ഥം അനൎത്ഥം; അകൗെശലലക്ഷണം സാധനദൂഷ്യം മുതലായവ.

താളിളക്കം
!Designed By Praveen Varma MK!