Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

034. II. Vulgar Fractions ചില്ക്കണക്കു

- 153ഏകാരത്താലെ ചേൎത്തു വരുന്നു. (ഒന്നേകാൽ-ആറേമുക്കാൽ) എങ്കിലും ഒന്നര -എഴര ഇത്യാദികളും ശരി-പിന്നെ പത്തിൽച്ചില്വാനം, നൂറ്റിച്ചില്വാനം എന്നാകുന്നു.
154. ചില്ക്കണക്കു-പാതി (പകുതി) അര-അൎദ്ധം (II.); കാൽ- പാദാംശം-ചതുരംശം (I.); മുക്കാൽ III; അരക്കാൽ- (അഷ്ടമാംശം, എട്ടാലൊന്നു) - വീശം-മാകാണി (1/16) -അരവീശം (1/32)-മാ(1/20)- അരമ (1/40)-ഇരുമാ (1/10)-നാലുമാ (⅕)-കാണി (1/80)-അരക്കാണി(1/160)-മുന്തിരി (1/320)-ഇലി 1/21,600 (ത. സ.)
പിന്നെ ഷഷ്ഠാംശം-ഷൾ‌്ഭാഗം (⅙).
155. ചില്ക്കണക്കിൻ്റെ വേറെ വിധം-തൃതീയയുടെ അനുഭവത്താൽ തന്നെ. (ഉം-അതിൽ പതിനാറാലൊന്നു 1/16) ഇരിപതാലൊന്നു (ത.സ.) ഇത്യാദി.
പിന്നെ ഒരു വിധം പഞ്ചമിയുടെ അനുഭവം
(ദ്വാദശാൽ ഒന്നു- 1/12 - വ്യ - മാ)-അഞ്ചിൽ ഇറങ്ങിയ-രണ്ടു (⅖=എട്ടു മാ) - നാലിൽ ഇറങ്ങിയ പത്തു (10/4=ചതുരംശങ്ങൾ പത്തു) ത. സ.
ഒടുക്കം കാലിന്നു നാലൊന്ന എന്നും (കേ - രാ - പൈശ - വ്യ - മ-), ഷഷ്ഠാംശത്തിന്നു ആറൊന്ന എന്നും ചൊല്ലന്നു (ത. സ.) രാശ്യഷ്ടമാംശം എന്തെന്നാൽ രാശിയിൽ എട്ടൊന്നു-ഇങ്ങനെ വൃത്തത്തിൽ ആറൊന്നിൻ്റെ ജ്യാവ എന്നും മറ്റും ചൊല്ലുന്നു (ത. സ.)

താളിളക്കം
!Designed By Praveen Varma MK!