Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

330. INTERJECTIONAL EXPLETIVES.

അനുകരണശബ്ദങ്ങൾ വിശേഷിച്ചു ഉണർവുമൊഴികൾ അത്രേ ഉ-ം.
a.) 1. Imperatives വിധികളായ കാൺ, കാണ്ക (ഇതാ 831, a. ഉപമേയം) കേൾ മുതലായവ (എടോ 529, 6 831, b.)
2. Demonstratives ചുട്ടുമൊഴികൾ: ചൊല്ലുവാൻ ഓങ്ങുമ്പോൾ എന്മുല കാണ്ക ചുരന്നത് (കൃ. ഗാ. look here 825.)
3. Persuasives ബോധകവാചികൾ: കണ്ണാക്കാൺ വേണ്ടാ എന്നോതി (കൃ .ഗാ. said k. enough, no more of it) മുറ്റും ഇഞ്ഞാനേ കേൾ ചൊല്വാനുള്ളൂ (കൃ.ഗാ. you have none else, mark, who tells you any thing) എടോ 529, 6. സഖേ, തോഴാ മുതലായവ.
b.) സംഭാവനകളായ ഓൎക്കിൽ, വിചാരിച്ചാൽ; ധരിച്ചാലും എന്നിത്യാദി അനുവാദകങ്ങളെയും ചേൎക്കാം (627. 634.)
ഉ-ം ഞായമല്ലല്ലോ പാൎത്താൽ (കേ. രാ.) മുതലായവ 856 കാണാം.

താളിളക്കം
!Designed By Praveen Varma MK!