Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

316. ഉം അവ്യയം.

I. The Particle ഉം (from old pronoun ഉ) serves as chief copulative and co-ordinative similar to Sanscrit ച Latin que Greek te. It may be avoided by certain compounds or by socials. In Verbs it is often asyndeton.
833. ഉം എന്ന അവ്യയം പണ്ടേത്ത ചുട്ടെഴുത്തായ ഉ എന്നതിൽനിന്നുണ്ടായിട്ടു തമിഴ് മലയായ്മകളിൽ മാത്രം നടപ്പു. (തെലുങ്കു കൎണ്ണാടകങ്ങളിൽ ഊ എന്നതേ ശേഷിച്ചുള്ളു; തുളുവിൽ ലാഅത്രേ) ആയതു സംസ്കൃതചകാരം പോലെ സമാനാധികരണത്തിന്നും സംബന്ധത്തിന്നും മുഖ്യമായ അന്വയകം ആയാലും പല ഹേതുകളാൽ തള്ളിപോം.
1. സംസ്കൃതസംഹിതാക്രമത്തിൽ 74. 169. 842.
2. മലയാളസമാസരൂപങ്ങളിൽ.
a.) ഉറ്റസമാസം 163—168.
b.) ബഹുവചനാന്തസമാസം: മാധവഭീമധനഞ്ജയന്മാർ (കൃ. ഗാ. M. Bh. and Dh. 354).
c.) സമാസരൂപം കൂടാതേ ചുട്ടെഴുത്തു മുതലായവറ്റാൽ (വേർമാല) നാമഹാരം 355—360.
3. സാഹിത്യത്താലും നീങ്ങും: പാലോടു വെണ്ണ കട്ടു (ഭാര. stole milk and butter 359. 453, 8).
ക്രിയാപദങ്ങളിൽ പലപ്പോഴും സംബന്ധശക്തി കൂടാതെ നില്ക്കിലും ആം ഉ-ം എല്ലാടവും പുണ്ണായിരിക്കും ചൊറിയും ചുടും പനിക്കും ദാഹിക്കും അഴലും (വൈ. ശാ.)

താളിളക്കം
!Designed By Praveen Varma MK!