Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

308. IT MARKS EFFECT IN SPEECH.

828. അവധാരണാൎത്ഥത്തിന്നും കൊള്ളാം. ഉ-ം
പരിമാണാൎത്ഥത്തിൽ: അതോൎക്കുമ്പോൾ മാറുന്നൂതില്ലിന്നും കണ്ണുനീരോ(കൃ. ഗാ.) ഇനി ചെയ്കയില്ല എന്ന് എത്രയോ പ്രാൎത്ഥിച്ചു. (arb. എത്രയും begged many a pardon എത്രതന്നേ 539. 632. 818 ഉപ.)
ആശ്ചൎയ്യാൎത്ഥത്തിൽ: ആരും അറിയാർ ഇന്നാരിയാരോ (കൃ. ഗാ.) തൃപ്തിഎന്നിയേ കുടിക്കുന്നിതോ എന്നു തോന്നും (വേ. ച. it will appear as if he did drink—look only, without getting enough) ആവോ 662.
സംബോധനാൎത്ഥത്തിൽ:
അതോ that, there! വിപ. ഇതോ 544, 2. അച്ചോകേൾ (വേ. ച. hear, I pray).

താളിളക്കം
!Designed By Praveen Varma MK!