Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

304. IN DISJUNCTIVE QUESTIONS.

820. വിയോഗചോദ്യങ്ങളിൽ (553, 2).
ഉ-ം ദോഷമോ ഗുണമോ? (good or evil) ധാൎഷ്ട്യം എന്നതോ പരമാൎത്ഥം എന്നതോ തോന്നി (പ. ത. did you think it true or false). അതോ നല്ലതു ഇതോ നല്ലതു? (അൎത്ഥാൽ ബാലശിക്ഷയിൽ). അപ്പോഴോ സുഖം ഏറും ഇപ്പോഴോ സുഖം ഏറൂ തപ്പാതേ ചോദിക്കും കാലദൂതന്മാർ (ശബ.) അന്നോ നിണക്കുള്ളിൽ ഇന്നോ സുഖം ഏറൂ (ഉ. രാ.) ഭക്തിയെകൊണ്ടോ കൎമ്മംകൊണ്ടോ സല്ഗതിവരും (ഹരി. is it by faith or works?)
Infinitives especially stand often for direct question.
വിശേഷിച്ചു നടുവിനയെച്ചങ്ങളോടും.
ഉ-ം നീ കൂടെപ്പോരികയോ ഇവിടെ ഇരിക്കയോ? (are you coming along or staying behind? 614, c.)
3. AND MORE QUESTIONS MAY BE FOUND.

മൂന്നും അധികവും ചോദ്യങ്ങളും ആം.
ഉ-ം ക്ഷമിക്കയോ മറ്റൊരു ദിക്കുനോക്കി ഗമിക്കയോ വേണ്ടതു ഞങ്ങൾ എല്ലാം ശമിക്കുമോ ദുഃഖം അതിന്നു കൂടെ ശ്രമിക്കുമോ നീ (കൃ. ഗാ.)
Often with a resuming Interrogative following.
ഒരു ചോദ്യപ്രതിസംജ്ഞ തുകയിട്ടു പിഞ്ചെല്ലുകിലും ആം.
ഉ-ം കുല ചെയ്കയോ മോചിക്കയോ എങ്ങനെ അഭിമതം (പ. ത. shall we kill him or release him, what is your opinion? 614, c.)
Or preceding മുഞ്ചെല്ലൂലുമാം.
ഉ-ം ഉത്സവം മുടക്കുവാൻ എന്തു? നിന്ദയോ മറ്റൊരു കാൎയ്യം നിമിത്തമോ? (ചാണ.) 575 കാണ്ക.
ഓ stands even after Relative Particles.
ഭൂതപേരെച്ചത്തിൻപിന്നിലും ദുൎല്ലഭമായിട്ടു കാണ്മു. ഉ-ം കണ്ടാൽ കറുത്തോ വെളുത്തോ സുരൂപനോ (നള.)

താളിളക്കം
!Designed By Praveen Varma MK!