Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

295. IT SERVES IN DECLENSIONS.

805. വളവിഭക്തികൾക്കു (108 കാൺ) ഏ അവ്യയം വളരേ ഉതകും. ഉ-ം
a.) സംബോധനെക്കു (110—115. 399. പുത്രരേ.)
b.) ദ്വിതീയെക്കു (108, 1 പുത്രരെ.)
c.) സ്ഥലചതുൎത്ഥിക്കു (509. സ്ഥലത്തേക്കു, സ്ഥലത്തിലേക്കു.)
d.) കാലചതുൎത്ഥിക്കു (458. നാളേക്കു) അതിൻ്റെ ഉൽപത്തി അരയുകാരത്താൽ എന്നു പറയാം [നാൾക്കു, നാളുക്കു മുതലായവ.]
e.) നുവക ഷഷ്ഠിക്കു (108, 4. 113 115 എൻ്റേ.)
f.) സപ്തമിസമാസത്തിന്നു (168) മുമ്പിലേപൎവ്വം; മേലിലേ വിശേഷങ്ങൾ (ഭാര.) 804.
സൂചകം. താലവ്യാകാരാന്തമുള്ള നാമങ്ങളിലേ ചതുൎത്ഥി തമിഴ് ഐകാരത്തിൽനിന്നും (12; 112 മലെക്കു) കുവകയിലെ ഷഷ്ഠി (108, 4 മകളുടയ, മകളുട മരകളടെ) യകാരത്തിൽനിന്നും ഉത്ഭവിച്ചപ്രകാരം മുമ്പേ പറഞ്ഞിരിക്കുന്നുവല്ലോ.

താളിളക്കം
!Designed By Praveen Varma MK!