Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

294. ഏ —“ അവ്യയം.

I. ഏ (as in T. Tl. C. Tu.) is chiefly emphatic, rendering any word in the sentence conspicuous. Its first use seems:
1. TO BE LOCAL; THUS IT SERVES TO MAKE ADVERBS OF MANY LOCAL NOUNS.

804. ഏ അവ്യയം പ്രത്യേകമായി അവധാരണാൎത്ഥമുടയതാകയാൽ വാചകത്തിൽ ഇഛ്ശിച്ച ഏതു പദത്തിന്നും പ്രസിദ്ധിവരുത്താം.
ആധാരാൎത്ഥം ഒന്നാം പ്രയോഗം എന്നു തോന്നുന്നു. അതിനാൽ ദിഗ്ഭേദങ്ങളെ ചൊല്ലുന്ന അനേകനാമങ്ങൾ അവ്യയീഭവിക്കുന്നു (323—331; 456; 511 ആദി കാൺ.
ഉ-ം മേലേ-പിന്നെ-പടിഞ്ഞാറേ (=ഞായിറേ) മുതലായവ. അന്യഭാഗമേ ചെന്നു (നള.). ഏകാന്തഭക്തി അകമേ വന്നുദിക്ക (ഹ. കീ.) ആകാശമാൎഗ്ഗമേ ചെന്നു (കേ. രാ.)
അതിനാൽ കാലാൎത്ഥം ജനിച്ചു 512, 1. 2; 513, 5 മുതലായവ ഉ-ം. തീരുന്നതിൻമുമ്പേ (ഭാര.)

താളിളക്കം
!Designed By Praveen Varma MK!