Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

287. നല്ലൂ (നൽ) “TO BECOME, FIT, SUIT.

The original meaning of the Defective isː is good.
800. നല്ലൂ എന്ന ഭാവിയുടെ മൂലാൎത്ഥം (170) കൊള്ളാം,പറ്റും, വേണ്ടുവതില്ല എന്നത്രെ.
ഉ-ം കുലനാശത്തിൽ നല്ലൂ ഞാൻ ഏകൻ മരിപ്പതു (ഉ. രാ. it is good) നന്നൂ, നന്നൂതു എന്നരൂപങ്ങൾ പഴകി പോയി).
It shares the construction or ellipsis with വേണ്ടു, but is milder in its bearings.
നല്ലൂ എന്നതു വിശേഷിച്ചു വേണ്ടു (790) എന്നൎത്ഥത്തിലും അന്വയത്തിലും നടക്കുന്നു [ഒല്ലാ എന്നതു അരുതൎത്ഥത്തിൽ (799) നില്ക്കുംപോലെ.] എന്നാൽ അതിൽ സാവധാനാൎത്ഥമുള്ളത്.
നടുവിː 607. കുടിക്ക നല്ലൂ (പയ.‌=കുടിച്ചാൽ നന്നു) ഇനി തപസ്സുചെയ്തു കൊൾ്ക നല്ലൂ (ഉ. രാ. let me henceforth) ആൾ ഏറേ ചെല്ലൂലും താൻ ഏറചെല്ല നല്ലൂ (പഴ. it is advisable, preferable).
പു. ചതുൎത്ഥിː പോക നല്ലൂ; കേൾക്ക നല്ലൂ (486.); സേവിക്ക നല്ലൂ ചൊല്കയും കേൾക്കയും നന്നു it is good, proper.
ക്രിയാനാː ചേൎച്ച നല്ലൂ (622. സാഹി.) നടു നല്ലൂ (490, 1 ച.)
ക്രിയാനാമമായ “നല്ലതു“ (നല്ലൂതു നന്നൂതു 170.) ൟ അൎത്ഥത്തിൽ നടക്കുന്നു. ഉ-ം എന്തുനാം നല്ലതു? (കൃ. ഗാ. what is to be done?)
അയ്യോ നാം എന്തിനി നല്ലൂതെന്നാർ? (കൃ. ഗാ.)
എന്തിനി നല്ലൂ തോഴിമാരേ? (കൃ. ഗാ.)
ഇങ്ങനെ അദ്ധ്യാരോപത്തിൽ.
താരതമ്യവാചകത്തിൽ സപ്തമിയോടു ഉത്തമം.
നല്ലതുː അതിന്മീതേ നല്ലതില്ലേതും (481, 2). നല്ലതുമൃതി (482, 4). എല്ലാറ്റിനും നല്ലതു എന്തു? 485, 1). മരിക്ക നല്ലതു (613, 2).
നല്ലൂː മരിക്ക നല്ലൂ (480, 1ː 613, 2). ഇക്കഥ നല്ലൂ (480, 3).

താളിളക്കം
!Designed By Praveen Varma MK!