Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

282. അരുതു “OUGHT NOT TO BE. - 1. THE DEFECTIVE IS THE NEGATIVE OF MUST AND STANDS OFTEN LIKE അല്ല BEFORE വേണം. IN ITS USE IT SHOWS MANY ANALOGIES WITH വേണം, ELLIPSIS OF ആക ETC.

96. അരുത് (316, 6) എന്നതോ വേണം എന്നതിനെ നിഷേധിക്കുന്നു. അല്ല എന്ന പോലെ പലപ്പോഴും വേണം എന്നതിൻ മുമ്പിലും ഉ-ം താമസിക്കരുതു പോരേണം (വേ. ച.) പിന്നിലും നില്പു. ഉ-ം ഇന്ദ്രിയജയം വേണം അൎത്ഥേശനിന്ദ്രിയേശനരുതു (ഭാര. അദ്ധ്യാരോപം).
വേണം 790 ആക എന്നിവറ്റിന്നുള്ള പ്രയോഗത്തോടും അദ്ധ്യാരോപത്തോടും അനുരാഗമുണ്ടു.
ഉ-ം ദുഃഖിതനരുതു (ഞാൻ ദുഃഖിതനായിപോകരുതു). കാമിനി അസവൎണ്ണിയുമരുതല്ലോ (ഭാര.) സുന്ദരനായീടേണം തന്ദ്രിയുമരുതെടോ [വേ. ച. but (yet) he ought not to be lazy].
In the meaning of ought not to be, must not it stands withː
ഒല്ലാ“ എന്നൎത്ഥത്തിൽ അരുത് എന്നത് അന്വയിച്ചു വരുന്നതു.
a.) Nouns നാമങ്ങളോടു:
ഉ-ം മഹാ ഭാവമരുതു (അൎത്ഥാൽ കൊടുതായിരിപ്പോന്ന, ഭയങ്കരമാം, litː. it would be something awful) ഇതാൎക്കും അരുതു (ച. വേണം ഉണ്ടു, ഇല്ല മുതലായവ എന്ന പോലെ this is to be eschewed).
Regularly with Verbal Nouns പതിവായിട്ടു ക്രിയാനാമങ്ങളോടു.
ഉ-ം സീതയെ നിന്ദിക്കുന്നതൊട്ടുമേ അരുതിനി (കേ. രാ.) അഴിവത് അരുതു നാന്തിറം; ഉലെപ്പതരുതു (cannot sham); നില്പതരുതാഞ്ഞു; അരുതു വൈകുമതു (രാ.ച.) അദ്ദിക്കു നിങ്ങൾക്കാവേശിപ്പതിന്നരുതു (വില്വ. must not usurp).
b.) With Infinitive (and Dative of persons).
നടുവിനയെച്ചങ്ങളോടു 607 (പുരുഷചതുൎത്ഥിയിൽ.)
ഉ-ം ധാൎമ്മികന്മാരെ ദഹിക്കരുതഗ്നിക്കും (ഭാര. even agni) പുളി തട്ടരുതായ്ക (വൈ. ശാ. 794. ഉപ.)
പ്രഥമയും സാധുː ഞാൻ ശങ്കിക്കരുതിതു (നള. I have not to fear this).
c.) With 2nd Adverbials.
പിൻവിനയെച്ചങ്ങളോടുː എന്തു തണ്ണീർ കുടിപ്പാനരുതായ്ക? (ഭാര. why must this water not be drunk?) [അരുതെന്നില്ല 691, 4 അരുതെന്നുണ്ടോ 691, 5].

താളിളക്കം
!Designed By Praveen Varma MK!