Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

281. എന്നു വേണ്ടാ=“NOT MERELY THAT, BUT ALSO.

795. എന്നുവേണ്ടാ“ എന്ന വാചകത്തിന്നു “അത്രയുമല്ല“ (780. 849. ഉപമേയം) എന്നൎത്ഥമാം=എന്നതുപോരാ 702; അതിനാൽ വിസ്മയം ജനിപ്പിക്കുന്നു.
ഉ-ം വിള തീറ്റും വേലി പൊളിക്കും മുളവള്ളി വെട്ടി വലിക്കും എന്നു വേണ്ടാ മറ്റും പല നാശങ്ങൾ ചെയ്യും (കേ. ഉ.) യമലോകവും യമനെയും എന്നു വേണ്ടാ നരകവാസികളായുള്ളൊരു ജനത്തെയും കണ്ടു (ശബ) നല്ലൊരു നാമാമൃതം ആസ്വദിച്ചാൽ നെല്ലും വരും വല്ലതും എന്നു വേണ്ടാ (പാട്ടു. അൎത്ഥാൽ സംശയം വിനാ no doubt of it, no question).

താളിളക്കം
!Designed By Praveen Varma MK!