Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

280. THE NEGATIVE (FOR WHICH ALSO വേണ്ടീല്ല ETC. ARE USED) DECLARES, THAT AN ACT OR THING BE NOT REQUIRED.

794. മറവിനയാൽ ഒരു ക്രിയയോ വസ്തുവോ ആവശ്യമില്ലാത്തപ്രകാരം അറിയിക്കുന്നു. [വേണ്ടീല്ല മുതലായവയും കൊള്ളാം.
ഉ-ം മറ്റൊന്നും വെണ്ടീലമേ (വില്വ. I want nothing else) വെണ്ടീല ഭൂമിയിൽ വാഴ്കയും (ഭാര. it is not essential, required to) ആരായ്ക വേണ്ടാ നിങ്ങൾ (ഭാര.) ഊണു വേണ്ടാ (വൈ. ശ. 790, 3) പേടിക്കേണ്ടാ 461, 4 നിനെക്കേണ്ടാ 529, 3 വരേ) ണ്ടാ മുതലായവ.
The strong Negative, which demands, that an action do not happen is expressed byː
ഒരു ക്രിയ നടക്കരുതാത്ത താല്പൎയ്യം ഖണ്ഡിതനിഷേധത്താൽ രണ്ടു പ്രകാരം വരുത്താം.
1. ഒന്നുകിൽ “അരുതു“ എന്ന ഊനക്രിയയാൽ (797 കാണ്ക).
2. അല്ലായ്കിൽ വേണ്ടും മറനടുവിനയെച്ചത്തോടു “വേണം“ എന്നതു ചേൎക്കയാൽ തന്നേ. 787.
ഉ-ം പറയായ്കവേണം (ഭാര. dont speak) പ്രപഞ്ചകാൎയ്യങ്ങളിൽ പേയായ്‌വലഞ്ഞു പോകായ്ക വേണം (ഭാഗ.) ആരോടും . . . . ഉരചെയ്യായ്ക വേണം (ഉ. രാ.) ഒരിക്കലും പിഴ ചെയ്യായ്‌ക വേണം (രാ. ച.)
The latter as Noun ഉം അവ്യയം മറനടുവിനയെച്ചത്തോടു കൂടും ഉ-ം എന്നെ ചതിയായ്കയും വേണം (ഭാര.) അമരത്വവും . . . . . . . ആരാലും എന്നെ ജയിച്ചകൂടായ്കയും വേണം (ഉ. രാ.) ഇങ്ങനെ നാമമാം.

താളിളക്കം
!Designed By Praveen Varma MK!