Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

279. THE NOUNS OF THE RELATIVE PARTICIPLES.

793. പേരെച്ചത്തിൽ പുരുഷനാമങ്ങളെ ചൊല്ലുന്നു.
ഉ-ം പ്രത്യുഷസ്യുത്ഥായ കൎമ്മങ്ങൾ വേണ്ടവർ (സഹ.) സ്നേഹിക്കേണ്ടവർ (2nd ഭാ.) വേണ്ടുന്നവർ (വ.) അവന്നു വേണ്ടത്തക്കവർ. വേണ്ടപ്പെട്ടവർ (=ചാൎന്നു ചേൎന്നവരും) സ്വാമിക്കു വേണുന്നോർ (വ.) ആരുമില്ലെന്നോളം (കൃ. ഗാ.)
നപുംസകം.
ഉ-ം നാലുപായങ്ങൾ വേണ്ടതിൽ നാലാമതു മിക്കതായ്‌വരും [സഹ. of the four nnecessary means the 4th (war) will become most resorted to] വസ്തു ഉണ്ടാക്കുകയത്രേ വേണ്ടുവതു (കേ. ഉ.) അതേ തവ വേണ്ടതുള്ളു (പാട്ടു. 788) അങ്ങിനെ ചെയ്യേണ്ടതിന്നു ഇനിമേൽ തടവുണ്ടാകയില്ല (=ചെയ്യേണ്ടതിന്നു=ചെയ്‌വാൽ 583, 2. b എന്നും ഉണ്ടു.) വരേണ്ടാത്തതോ 567, 7 വേണ്ടുതു 235.
a.) Peculiar use of the Neuter is to be mentioned (chiefly with Dative or 2nd Adverbial).
മുറ്റുവിനയായി 597 വേണ്ടുവതു 233 വെണ്ടതു (ചെയ്യേണ്ടത് മുതലായവ നടക്കുന്നു) ഇവറ്റിന്നുള്ള പ്രത്യേക നടപ്പാവിതുː
Dative ചതുൎത്ഥിയോടുംː
ഉ-ം അതിന്നു വേണ്ടതിപ്പോൾ (വില്വ thats now the chief thing) അതിന്നേതും വേണ്ടതില്ല (it matters nothing).
എന്നതിന്നു ചാണക്യസൂത്രം കൂടക്കൂടെ “വേണ്ട്വതില്ല“ എന്നും, വടക്കർ “വേണ്ടില്ല“ എന്നും സംക്ഷേപിച്ചു പറയുന്നു.
2nd Adverbial പിൻവിനയെച്ചത്തോടും:
ഉ-ം മിത്രമുണ്ടാവാൻ വേണ്ടുവതില്ലേതും no great matter to get a friend രക്ഷിപ്പാൻ പണി (കേ. രാ. to keep him only is difficult).

താളിളക്കം
!Designed By Praveen Varma MK!