Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

278. THE RELATIVE PARTICIPLES ARE USED WITHOUT ANY TEMPORAL DISTINCTIONS THAT OF THE PRESENT IS MORE COMMON; THAT OF THE FUTURE CHIEFLY IN POETRY OR IN STANDING PHRASES.

792. പേരെച്ചങ്ങളെ കാലഭേദം കൂടാതെ പ്രയോഗിക്കുന്നു. വേണ്ടുന്ന (വൎത്തമാനം) വേണ്ടിയ (ഭൂതം) എന്നിവ മാറിമാറി നടക്കുന്നു (315, 5.)
1. വൎത്തː തൃ; ഇജ്ജനത്തെ കൊണ്ടു വേണ്ടുന്ന നേരത്തു (നള. when you require me for something 529, 3.)
2. തനിച്ച ഭൂതംː വേണ്ടിയ അദ്ധ്വാനം ചെയ്തു നോക്കി (ഗ്രാമം I have tried with all my might; I have put in all my power) സഹായക്രിയാപ്രയോഗത്തിലുംː വേണ്ടിവരുന്ന, വന്ന, വരും കോപ്പുകൾ (ഗ്രാമ്യം.)
3. ഭാവിപേരെച്ചങ്ങൾ പാട്ടിലും ചില സ്ഥിരവാചകങ്ങളിലും ഇഷ്ടം.
൧ാം ഭാവിː
ഉ-ം വേണ്ടുംവണ്ണം (=പ്രകാരം as much, as required; satisfactorily) വേണ്ടും‌പോലെ, വേണ്ടുവോളം (till it suffice=enough 753) അവൎക്കു വേണ്ടും പൂജകൾ വേണ്ടും പദാൎത്ഥങ്ങൾ ഒക്കയും ഉണ്ടായ്‌വന്നു. (കോ. കേ. ഉ.=the wished for=ഇഛ്ശിച്ച) വേണ്ടുമ്പോൾ.
൨ാം ഭാവിː
ഉ-ം തടുക്കേണ്ടകാലം (ചാണ.) എടുക്കേണ്ട (=എടുക്കേണ്ടുവ 230, 4) ലക്ഷണങ്ങൾ; ചെയ്യേണ്ടും വേല സല്ക്കരിക്കേണ്ടപ്രകാരം സല്ക്കരിച്ചു. (കേ. ഉ.) വേണ്ടയാൾ (the person required).
മറവിനː വേണ്ടാത, വേണ്ടാത്ത വാക്കു മുതലായവ (unbeseeming, unbecoming, useless, wicked words).

താളിളക്കം
!Designed By Praveen Varma MK!