Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

277. THE ADVERBIAL വേണ്ടി IS USED WITH DATIVE OR SECOND ADVERBIALS.

791. വിനയെച്ചമായ “വേണ്ടി“ ചതുൎത്ഥിയോടും 468, 6 അഭിപ്രായശക്തിയിലും (=for വേണ്ടീട്ടു എന്നും) 468, 6 സമ്പ്രദാനത്തിലും (=വതിലിൽ=instead of എന്നും) പിൻവിനയെച്ചത്തോടും നില്ക്കുന്നു. (583)
ഉ-ം പോവാൻവേണ്ടി=പോകേണ്ടതിന്നു. സ്പഷ്ടമായിട്ട് അറിയുന്നതിന്നു വേണ്ടി (തി. പ.) വേണ്ടീട്ടു 468, 6. 728.
ഇതിന്നു പകരം നടുവിനയെച്ചവും കാണാം.
ഉ-ം വിശേഷിച്ചു നിരൂപിക്കേണ്ടുക ഉണ്ടു (ഭാഗ. വ്യാഖ്യാനം.) വേണ്ടിവരും, വന്നു, വരുന്നു (746 പോകേണ്ടിവരും) വേണ്ടി ഇരിക്ക 739 മുതലായ സമാസക്രിയാപ്രയോഗം ഉണ്ടു.

താളിളക്കം
!Designed By Praveen Varma MK!