Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

275. വേണം WITH BOTH ADVERBIALS SIGNIFIES, WHAT IS TO BE DONE IN THE FIRST PLACE, IN ORDER THAT SOME OTHER ACTION MAY TAKE PLACE.

789. വേണം എന്നതു മുൻപിൻവിനയെച്ചങ്ങളോടുകൂട അന്വയിച്ചിരിക്കുമ്പോൾ കാൎയ്യസിദ്ധിക്കായി കൃത്യമായതു കുറിക്കും.
a.) സിദ്ധിക്കേണ്ടതു പിന്നിലും നില്പു.
1. പിൻവിനയെച്ചങ്ങളോടും.
ഉ-ം ഗുണം ഒക്കയും തികഞ്ഞൂവനേ വേണം കാൎയ്യസ്ഥനാക്കി വെപ്പാൻ; ശാസ്ത്രോക്തമായി വേണം ശിക്ഷാരക്ഷകൾ ചെയ്‌വാൻ (വേ. ച.) നീർ കാച്ചി വേണം കുടിപ്പാൻ (വൈ. ശാ) അൎത്ഥത്തെ നിരൂപിച്ചു വേണം എന്നോടു ചൊല്വാൻ (ഭാര.) ഇരുന്നു കേൾക്കരുതു നിന്നു വേണം കേൾപാൻ (ഭാഗ. വ്യാ.)
“ഇട്ടു“ എന്നതിനാൽ ഖണ്ഡിതം ഏറും. (ൟ പ്രയോഗത്തിൽ ഇപ്പോൾ അധികം ഇഷ്ടം. ഉ-ം ശ്രുതിസ്മൃതികൾ ഇവ എല്ലാം പാൎത്തറിഞ്ഞിട്ടു വേണം. ഭരിപ്പാൻ (വേ. ച.) കുളിച്ചിട്ടു വേണം ഉണ്മാൻ (വൈ. ശാ.) ഇങ്ങനേ മുൻവിനയെച്ചങ്ങളോടു.
എന്നാൽ ഏ അവ്യയം കൂടിയ “ആവു വേണ്ടു“ എന്നിവ യും പോരും. ഉ-ം തികഞ്ഞവനേ വേണ്ടു, ആവു എന്നും കുളിച്ചിട്ടേ വേണ്ടു, ആവു എന്നു കേൾക്കുന്നു. 788, 659 കാണ്ക തികഞ്ഞവനേ വേണ്ടത് (ഗ്രാമ്യം) എന്നും കേൾപുണ്ടു.
A Substitute is also ആൽ പിന്നേ“ എന്നത് വിരിച്ചു ചൊല്വതിന്നു 626 ആമതിൽ പ്രയോഗിച്ചു കാണ്ക.
(ചോദ്യം) മൂരിയോടു ചോദിച്ചിട്ടു വേണമോ നുകം വെപ്പാൻ (പഴ.)
2. ക്രിയാനാമങ്ങളോടും ചതുൎത്ഥയിൽ).
ഉ-ം രഹസ്യമായ്‌വേണം പറവതിന്നു (ചാണ.) വ്യാധി അറിഞ്ഞു വേണം ചികിത്സിപ്പതിന്ന് ഏതൊരു വൈദ്യനും (ഗദ്യം.)
b.) സിദ്ധിക്കേണ്ടതു മുന്നിലും സാധു. ഉ-ം
1. പിൻവിനയെച്ചത്തോടുː ജാതിക്കു ഗുണം വരുത്തുവാൻ രാജാവെ കണ്ടു പറഞ്ഞിട്ടു വേണം (ഗദ്യം.) എങ്ങൾ പാദം തീണ്ടുവാൻ നുറുങ്ങു പറഞ്ഞു വേണം (കൃ. ഗാ. first some words before touching). ഞാനങ്ങു ചെല്വാൻ നുറുങ്ങെന്നും പാൎത്തിട്ടു വേണം എന്നോൎത്തു (കൃ. ഗാ. I better delay a little my appearance among them 583, 2, b.)
2. നാമം: ചː സമ്മതിക്കേടിന്നു നമ്മുടെ വീടല്ല തന്നുടെ വീടകംപുക്കു വേണം (കൃ. ഗാ.)
3. ക്രിയാനാമം: ചː ഇതു ഭക്ഷിക്കേണ്ടതിന്നു നിത്യകൎമ്മം ചെയ്തിട്ടു വേണം (ഗദ്യം).

താളിളക്കം
!Designed By Praveen Varma MK!