Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

274. വേണ്ടു WITH എന്നു AND OTHER PAST ADVERBIALS.

788. വേണ്ടു“ (വേണം) അന്വയിച്ചു വരുന്നതു എന്നു മുതലായ മുൻവിനയെച്ചങ്ങളോടു തന്നേ (എന്നു=എന്നതു.)
വേണംː തുളുവരശു അങ്ങുന്നിങ്ങോക്കി വരുവാനുള്ള ഹേതുവെന്തെന്നു വേണമല്ലോ (കേ. ഉ.)
With ഏ it signifies not merely, what is required, but also what is invariably the case; what must be stated, though it appear marvellous. This is the form for polite orders or decisive grant=must.
ഏ അവ്യയത്താൽ ആവശ്യത അല്ലാതെ, പതിവു, വിപരീതാൎത്ഥം, ഉപചാരകല്പന, അരുളപ്പാട്ടറുതി മുതലായ അൎത്ഥങ്ങൾ ഉളവാകുന്നു.
എന്നേ വേണ്ടു 695.
ഉ-ം എന്നെയും ഉപേക്ഷിച്ചു മണ്ടിനാൻ എന്നേ വേണ്ടു (നള=കഷ്ടം sad to say and herewith my story ends) കായത്തെ പ്രവേശിച്ചു വസിച്ചാൻ എന്നേ വേണ്ടു(നള=ഹന്തǃ wonderful to say). തോറ്റു ഗുരുവരൻ എന്നേ പറയേണ്ടു (ഭാര=പാപം).
എല്ലാവരും നിരൂപിക്ക നല്ലതു തോന്നീടുവോളം എന്നേ വേണ്ടു (ഭാര. = നല്ലൂ 800.) സംഗ്രഹിച്ചീടുക എന്നേ വേണ്ടു (കൃ. ഗാ.=വേണ്ടും my pleasure is you keep it).
എന്നതേ വേണ്ടു 702, 3.
ഉ-ം കണ്ടില്ല എന്നതേ വേണ്ടു (പ. ത. that is all എന്നേയുള്ളു) ചെയ്താൻ പാരം കഷ്ടം എന്നതേ വേണ്ടു. (=നൂനം this is certainly a great pity). നിന്നെ കണ്ടു എന്നതേ വേണ്ടു. (നള.=അത്രേയുള്ളു.) മരിച്ചതും അറ്റമില്ലാതോളം ഉണ്ടെന്നതേ വേണ്ടു (ഭാര.‌=എന്നതേപറയാവു 659; 369, 1).
Amplifiedː പലപ്പോഴും വിസ്തീൎണ്ണമാക്കീട്ടുː എന്നതേ വേണ്ടതുള്ളു (ഭാര. മീത്തലേ ഉ-ം കാൺ). [789, 1].
Sometimes must is expressed by two Verbs.
ഈ അൎത്ഥത്തെ രണ്ടു ക്രിയകളാലും സാധിപ്പിക്കാം.
ഉ-ം ആറല്ലോ ഗുണം വേണ്ടു നാരിമാൎക്കു ഇരുന്നാവു (സീ. വി.‌=നാരിമാൎക്കേ 785, e).

താളിളക്കം
!Designed By Praveen Varma MK!