Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

265. IT STANDS AFTER VERBS, CHIEFLY INFINITIVE (AND VERBAL NOUNS).

776. ക്രിയകളെ പിഞ്ചെല്ലുന്നു.
a.) പ്രത്യേകം നടുവിനയെച്ചത്തെയും (ക്രിയാനാമത്തെയും) 607.
ഉ-ം അറിയാതെ പറകയല്ല ഞാൻ ഉറപ്പതിന്നായി പറഞ്ഞു (കേ. രാ.) കൊല്ലുവാൻ ഭാവിക്കയല്ല (പ. ത. അൎത്ഥാൽ ആശ്ലേഷിക്ക not that the lion intended to kill thee, but embrace).
ചോദ്യത്തിൽ (in questions) രാമങ്കൽ വിപരീതം ചെയ്വാൻ വരികയല്ലയോ പറക. (കേ. രാ. dont you come, didnt you come?)
മറവിനയോടു: വരങ്ങൾ പോരായ്ക അല്ലെന്നാലും ഒന്ന് അത്യാഗ്രഹം (കേ.രാ. not that the gifts are too few, but I have one great desire).
[ഉം]. ദശരഥൻ രാമനെ ആകാഞ്ഞു കാട്ടിലയക്കയും അല്ല (കേ. രാ.=ഭൂതം not at all, as if D. had sent R. into the forest for wickedness) ചേതസി വിചാരം ഇല്ലായ്കയും അല്ല (ഭാര. അൎത്ഥാൽ ആലോചിച്ചിട്ടു not as if I did this inconsiderately, but on purpose).
നിമന്ത്രണാൎത്ഥത്തിൽ (Optative).
ഉ-ം കണ്ടിരുന്നീടുകയല്ല എന്നു കല്പിച്ചു (ഭാര. we must not suffer this quietly). മരിക്കിൽ ദാഹം പൂണ്ടു മരിക്കയല്ല (ഭാര. if I must die, be it not by thirst). ഇവിടെ ഞാൻ കൂടയല്ല ഒന്നു കൊണ്ടും (ഭാര. on no account shall I stop here.)
വിധ്യൎത്ഥത്തിൽ (Imperative).
ശത്രുത തോന്നല്ല മാനസേ (കേ. രാ. let there be no).
ഏറിയ പഴഞ്ചോല്ലുകളിലും അവ്വണ്ണമേ (so in many proverbs).
അവ്യയമായ നടുവിനയെച്ചത്തോടു (Inf.=Adv.)
ഇപ്പോലെ അല്ലായ്കിൽ നിശ്ചയം നാശം ഉണ്ടാം (ഭാര. 715.)
b.) After Adverbials, Negative and Positive.
777. വിനയെച്ചങ്ങളോടു ഉറ്റു ചേരും.
1. മറവിനയിൽ.
നല്ല ജനങ്ങൾ ഇല്ലാഞ്ഞല്ല ഖലസ്നേഹം ഉണ്ടായതു. (പ. ത. not from want of good men). ഇപ്പക്ഷം അറിയാതെയല്ലവർ യുദ്ധം ചെയ്തു (കേ. രാ. they were not unacquainted with this contingency, when they fought). ആരുമേ അറിയാതെയല്ലിവഇരിക്കുന്നു (ഭാര. not forgotten). ഒടുക്കുവാൻ മമബലം ഇല്ലാഞ്ഞല്ല (കേ. രാ. not, that I had no strength).
2. തിട്ടമായിട്ടു: പോർ കരുതിയല്ലിവിടെ വന്നു (ഭാര.) ഭയം കരുതിയല്ല (കേ.രാ. not from fear).
With second Adverbials പിൻവിനയെച്ചത്തോടു 582, b. ഉപ ഉ-ം നീ ദുഃഖിപ്പാനല്ല ഞാൻ പറഞ്ഞത് (I have said this, not that you should grieve).
c.) After Future (chiefly ആം) —ഭാവിക്കു പിൻ (വിശേഷിച്ചു ആം 775, 1. 671, a. b.) അത് ആവത് പോലെ നടക്കുന്ന പ്രകാരം തോന്നുന്നു.
1. (Infinitive) നടുവി: വിപ്രശാപം തടുക്കാമല്ല (ഭാര.) നീക്കാമല്ല ഒരുവൎക്കും കൎമ്മത്തിൻഫലം (വില്വ.)=cannot കൂടാ; തടുത്തു കൂടുകയില്ല 751.
2. (Verbal Noun) ക്രിയാനാമം: സാധിപ്പതിന്നാമല്ല (cannot succeed); പറവതിന്നാൎക്കുമാമല്ല (നാര.സ്തുതി.)
3. (Second Adverbial) പിൻവിനയെച്ചത്തോടു: സൂക്ഷ്മം അറിവാനാം അല്ല (നാര. സ്തുതി.) പുകഴ്വാൻ എളിയോൎക്കാമല്ലായ്കയിനാൽ (രാ. ച.)
d.) After the Finite Verb, chiefly the first Person (I at least do not).
778. മുറ്റുവിനെക്കു പിൻ നില്ക്കുന്നു (വിശേഷിച്ചു ഉത്തമപുരുഷനോടു).
ഉ-ം അപരം അൎത്ഥിക്കുന്നേനല്ല (രാമ.) കയൎക്കുന്നേനല്ല (കൃ. ഗാ. I at least do not quarrel) കൊല്ലുന്നേനല്ല ഇന്നിന്നെ ഞാൻ (ബ്രഹ്മ. — കൃ. ച.) ബഹുമാനിക്കുന്നേ നല്ല (വ്യാ. പ്ര.) എന്നും ഞാൻ നിന്മേനി തീണ്ടുന്നേനല്ല (കൃ. ഗാ.)
e.) Otherwise Adverbially.
ശേഷം അവ്യയീഭാവത്തിൽ തന്നെ: ദുഷ്ടതയല്ല ചൊല്വൻ (ദ്വിതീയയും പറ്റും). നാവിതനല്ലചെയ്തു (=ആരാനും-351-ഗദ്യം).

താളിളക്കം
!Designed By Praveen Varma MK!