Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

262. ഇല്ല (ൟല) “THERE IS NOT.”

a. This is the Negative of ഉണ്ടു, with which its construction is throughout analogous (=there exists not, there is not to or in it). It stands:
770. ഇല്ല, ൟല എന്നവ ഉണ്ടു എന്നതിനെ നിഷേ ധിക്കും പോലെ അതിനു ഒത്തവണ്ണമുള്ള അന്വയത്തെ മുച്ചൂടും അനുഭവിക്കുന്നു (314, 3.)
1. With Nouns നാമങ്ങളോടും ഉ-ം
ചതുൎത്ഥിയോടു ഉടമയും അധികാരവും 463. അഭിപ്രായവും 461 മുതലായവ.
ഉ-ം ആരും നമുക്കു തുണയില്ല (ഭാര. ഉണ്ടു എന്നതു പോലെ 761) എനിക്കു പണമില്ല there is no money to me=I have no money) ഞങ്ങൾക്കു വേറില്ല നിങ്ങൾ ഇരിവരും (ഭാര. we are alike devoted to you both), നിൻ വിയോഗവും പ്രാണഹാനിയും നമുക്കേതും ഭേദം ഇല്ല (നള. it is no matter to us whether, or) ഏറെയില്ലെനിക്കു (529, 4 I have not more arrogance=I am not etc.)
താരതമ്യത്തിലോ: ആ മന്നവന്മാരും പുല്ലം ഭേദം ഇല്ല (നള.) മൎത്ത്യനും പശുക്കളും ഏതുമേ ഭേദം നാസ്തി (=തമ്മിൽ 501, 3. there is no difference പ. ത.)
nObserve the Dative (as with കൂടാതേ) abiding also to the Adverbial Participle.
കൂടാതെ 753 എന്നതിനോടു തക്കവണ്ണം ഇല്ലാതെ എന്ന വിനയെച്ചത്തോടും ചതുൎത്ഥി പറ്റിപോയി 461. 463 അൎത്ഥങ്ങളിൽ എൻ്റെ ദേഹത്തിന്നു ഒരു കുറവില്ലാതെ ഇരിക്കേണം (പ്രഥമപോരാ my body must not become mutilated) [560, c ഇല്ലാതെ=കൂടാതെ 753]
ഇല്ല” apparently for “അല്ല” എന്ന പോലെ: ഉ-ം സുതന്നു കാനനം നഗരം എന്നതും വിശേഷമില്ല (കേ. രാ. അഴഞ്ഞ അന്വയനം thy son is indifferent to the change between. Finite Verb മുറ്റുവിനയായി: പെരിക നാശം ഇല്ലാത് (ഭാര. there will be no great loss) ദേവപൂജയില്ലാതെയായി; ഞങ്ങൾക്കു ഉണൎത്തിപ്പാൻ അവസരം ഇല്ലാഞ്ഞിതു.
Personal Nouns പുരുഷനാമം: ദേശത്തു നില്പില്ലാത്തവർ (those, who have no fixed residence here).
nഇല്ലാത്തത് വിപ: ഉള്ളത് 766.
ഇല്ലാഞ്ഞതിനാൽ, ഇല്ലാത്തതുകൊണ്ടു.
Relative Participle പേരെച്ചങ്ങൾ: നേരില്ലാത്ത ആൾ (ഭാര. 400, 2) നേരില്ലയാത മനസ്സു. ഇല്ലാഞ്ഞശേഷം.
771. 2 With Verbal Nouns ക്രിയാനാമങ്ങളോടും.
നടുവി: വരികയില്ല, കൊടുക്കയില്ല (=വരില്ല 607 കൊടുക്കില്ല പദ്യവും നാട്ടുവാക്കും.)
ഭാവ്യൎത്ഥത്തിൽ വിശേഷിച്ചു അവനു വിശക്കയുമില്ല ദാഹിക്കയും ഇല്ല. മാരുതി ശരീരത്തിൽ ഏല്ക്കായില്ലൊഴിച്ചിട്ടും (കേ. രാ. but no arrow would hit him; he avoided them all) അമ്മ താൻ വെച്ചു തരികില്ലെന്നാലും (അഞ്ച. though my mother should not more give me meals). തീൎത്ഥം ആടീടുവാൻ പോകുന്നതുണ്ടു ഞാൻ പേൎത്തിവിടേക്കു വരുന്നതുമില്ല ഭാവ്യൎത്ഥം രണ്ടിലും I shall now go and (shall) no more return. 764.
മറവിനയോ: ഞാൻ പറയുന്ന വാക്യം കേൾക്കാതില്ലിത്രനാളും (നള. during all our connexion he never failed to listen to me) അറിയായുതില്ല (ര. ച.)
സംഭവിക്കായ്കയും ഇല്ല വൎദ്ധിക്കായ്കയും ഇല്ല (നള. വൎണ്ണനത്തിൽ.)
3. With 2nd Adverbials പിൻവിനയെച്ചത്തോടും (582, b.; 594, b.): ശബ്ദം പോലും കേൾപാനില്ല (ഭാര.)
772. 4. With Finite Verb മുറ്റുവിനയോടു നടക്കുന്ന പ്രകാരം ആവിതു:
a.) Present Tense വൎത്തമാനം: അവൻ കൊടുക്കുന്നില്ല. പോകുന്നില്ല എന്നു നിശ്ചയിച്ചു (അഭിപ്രായം.)
b.) Past Tense ഭൂതം (പലപ്പോഴും പ്രത്യാഹാരത്തോടു ഒറ്റവ്യഞ്ജമേ നില്പു 773 കാണ്ക) ഉ-ം തപിച്ചില്ലൎക്കനപ്പോൾ അനിലൻ വീശിയില്ല. (കേ. രാ.) എനിക്കേതുമേ ചേൎന്നില്ല (നള.) കണ്ടില്ല (വ്യ. മാ.)
നിന്നോടു ചൊല്ലീല്ലാ (കൃ. ഗാ.) വേണ്ടീല്ല; തന്നീല ധനം (വ്യ. മാ.) എന്നറിഞ്ഞീല; ചെയ്തീലാകിൽ (ഭാര.) 780 ഉ-ം
ഇട്ടു ചേൎത്താൽ (പേരെച്ചം) പണ്ടു കണ്ടിട്ടില്ലയാത വിശേഷങ്ങൾ (ഭാര.) ഒരിക്കലും കാലാൽ നടന്നിട്ടില്ലാത നരവരൻ (കേ. രാ.) കണ്ടിട്ടും കേട്ടിട്ടും ഇല്ലാതൊരു ദിക്കിൽ (ചാണ.)
c.) 1st Future ഒന്നാം ഭാവി ദുൎല്ലഭം.
ഉ-ം അസതികൾ ഗുണഭോഷങ്ങളെ അറിയുന്നില്ല (കേ. രാ.) 773.
d) 2nd Future രണ്ടാം ഭാവി
അവൾ ജീവിപ്പില്ല (ഭാര.) ആരും നേർവഴി നടപ്പില്ല (രാമ.) ആരും പെണ്കുല ചെയ്‌വില്ല (കൃ. ഗാ.) ഇപ്പടി ചെപ്പുവില്ല നല്ലോർ; വരുവില്ല തളൎച്ച (രാ. ച.) ഭൂമിയിൽ ഓരിടത്തും മരണം വരുവില്ല (ഭാര.= വരുവാറായില്ല.)
പ്രത്യാഹാരത്തിൽ: ഇരിക്കൂല. പഴ=ഇരിക്കുവില്ല.
b. Questions are expressed by:
773. ഏ ഓ അവ്യയങ്ങളാൽ അധികൃതാപേക്ഷാൎത്ഥമുള്ള ചോദ്യങ്ങൾ ഉളവാം.
ഏ ഏതും ഒന്നും അറിയുന്നില്ലെ ഭവാൻ (813, ചാണ. How? Do you also not know anything?) കേൾപില്ലേ (569, 2.)
ഓ കേട്ടില്ലയോ ഭവാൻ (ചാണ.) എന്നു കേൾപില്ലയോ? (പ. ത. കേൾപില്ലയോ തവ-നാമം.)
നീ അറിവീലയോ? (പ. ത.) നീ കാണ്മീലയോ (രാമ.)
With Defective Verbs.
ഊനക്രിയകളോടു ഓരൊ അൎത്ഥവികാരം ഭവിക്കും.
വേണം എന്നില്ല (691, 4 കാൺ.)
ഇല്ലല്ലീ (=ഇല്ല+അല്ലീ 785, e.) ഉ-ം 826.
ഇല്ലല്ലേ (=ഇല്ല+അല്ലേ 785, a.) വന്നിട്ടില്ലല്ലേ ഗ്രാമ്യം he has not come; isnt it?
ഇല്ലല്ലോ (=ഇല്ല+അല്ലോ 785, c.) ൟലല്ലോ 819; 828. 774=ഇല്ലേ (ഏപ്ലുതം): ഞങ്ങൾ ഏതും പിഴച്ചില്ലേ (ചാണ. oh, we have done no wrong.)
c. Instead of ഇല്ലാത many Participles may stand.
ഇല്ലാത (770) എന്നതിന്നു പകരം നില്ക്കുന്ന:
1. (Positive) തിട്ടവിനയെച്ചങ്ങളോ: നേരറ്റ നേരകന്ന (കൃ. ഗാ.=അനുപമേയം) കേടറ്റ, കുറ്റമകന്ന, ധൎമ്മമകന്ന വാക്കു (കേ. രാ.) നീതിയെ വേറിട്ട, അമ്പിനെ വേറിട്ട (കേ. രാ.)
2. (Negative) നിഷേധവിനയെച്ചങ്ങളോ: തേടാത (കൃ. ഗാ. 768, 16.) കൂടാത. ചേരാത, മുതലായവ എല്ലാം.
d. ഇല്ലാതേയുമായി ഓരോ സമാസങ്ങൾ ജനിക്കും ഇല്ലാതെയായി (it came to nothing). ഇല്ലാതാക്കും (he will reduce it to nothing, frustrate) ഇല്ലാതേകണ്ടാക്ക = ഇല്ലാതാക്ക (ഇല്ലാതേകണ്ടു 712=ഗ്രാമ്യമായ: ഇല്ലാണ്ട് ഇല്ലാണ്ടാക്ക).
e. ഇല്ല (like its positive ഉണ്ടു) is found transposed in Poetry.
ഉണ്ടു എന്നപോലെ ഇല്ല എന്നത് പദ്യത്തിൽ മാറിവെക്കാം 765.
ഉ-ം സുഗ്രീവനതിലില്ല കൂടും 554, 2; ഇല്ല സംശയം 688 മുതലായവ=കൂടുകയില്ല സംശയമില്ല.
f. ഇല്ലായ്ക 613, 1 കാണ്ക.

താളിളക്കം
!Designed By Praveen Varma MK!