Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

259. MORE GENERALLY IS TREATED AS AN ADVERBIAL NOUN, AND LOOSELY JOINED TO THE PRESENT AND PAST TENSES.

764. ഉണ്ടു സാധാരണമായി അവ്യയീനാമം (=സത്യം, നിശ്ചയം.) പോലെ വൎത്തമാനഭൂതങ്ങളോടു തളന്നിട്ടു അന്വയിക്കുന്നുള്ളു. ഉ-ം
a.) With Present Tenses is has mostly future but also present signification.
വൎത്തമാനത്തോടു ഭാവ്യൎത്ഥം ഏറും; വൎത്തമാനാൎത്ഥവും ഉണ്ടു താനും.
ഉ-ം എന്നാൽ ഉടൻ ചെന്നു പോരുന്നതുണ്ടു ഞാൻ (നള. I shall go). കാട്ടിത്ത രുന്നതുണ്ടു ഞാൻ (ഭാര.) ഈ ധനം കരസ്ഥമാക്കീടുന്നതുണ്ടു (പ. ത.=കൈക്കൽ ആക്കും.)
വരുന്നുണ്ടു (I shall certainly come), ദുഃഖം തീൎക്കുന്നുണ്ടു (ശബ. I shall terminate this grief) 529, 1.
വൎത്തമാനാൎത്ഥത്തിൽ: ഇവൻ പറയുന്നുണ്ടല്ലോ (you have now heard him say) അവിടെ പാൎക്കുന്നുണ്ടു (he lives there to a certainly= പാൎത്തുവരുന്നു.)
b.) With Past Tenses (or rather Past Participle) it has perfect signification.
ഭൂതത്തോടു (ഭൂതവിനയെച്ചത്തോടു) പൂൎണ്ണഭൂതാൎത്ഥം ഉളവാം
ഉ-ം ഗൎഭനായുണ്ടു (ഭാര.=ആയിരിക്കുന്നു.). ഉണൎന്നുളനാകിനാൻ മരുന്നാൽ (ര. ച.)
പ്രത്യേകം ഇട്ടു ചേൎന്നാൽ (575. 728. കാൺ.)
ഉ-ം അവൻ വന്നിട്ടുണ്ടു he has come, it is a fact=ശിക്ഷയിൽ വട്ടം കൂട്ടീട്ടുണ്ടു (നള. the preparations have turned out first rate) നൃപർ ഒക്കവേ പോയിട്ടുണ്ടു (ഭാര. have left).
എന്നോളം ദുഃഖമുള്ളോർ ഉണ്ടായിട്ടുണ്ടോ? (ഭാര. has there ever been grief like mine ഉത്തരം: പണ്ടു ഇതില്പരം ഉണ്ടായിട്ടുണ്ടു പലർ—ഭാര.)
ഉ-ം ചേൎത്തിട്ടു-സമ്മാനിച്ചിട്ടും ഉണ്ടു (also, besides).
c.) With the Second Future it denotes habit.
രണ്ടാം ഭാവിയോടു ശീലവാചിയാം.
കാലപ്പലിശ പലരും ആചരിപ്പുണ്ടു (വ്യ. മാ.=ആചരിക്കാറുണ്ടു, ആചരിക്കുന്നുണ്ടു) ബാലകന്മാരെയോ കാണ്മുണ്ടെല്ലോ (കൃ. ഗാ.)—എന്നു കേൾ്പുണ്ടു ഞാൻ (പദ്യം I hear=have often heard 569, 2.=പതിവായിട്ടു).
d.) Often after എന്നു it strengthens doubt or reality.
പലപ്പോഴും എന്നു എന്നതിൻവഴിയേ നിന്നാൽ അതിശയാൎത്ഥം ജനിക്കും. 691, 5.
(ഭാ) വേണം എന്നുണ്ടു (it is certainly required; I possitively demand it)
പോകും ​എന്നുണ്ടോ? (is it really true, that he will go?)
(ഭൂ.) അഛ്ശൻ കല്പിച്ചു എന്നുണ്ടോ?(=എനിക്കിതു വിശ്വാസമില്ല can my father have really given such an order?)
e.) With the Infinitive and ഉം it means besides this, moreover.
ഉം കൂടിയ നടുവിനയെച്ചത്തോടു അതുകൂടാതേ എന്ന ൎത്ഥമേയുള്ളു.
ഉ-ം ഞാൻ പക്ഷിയാകയും ഉണ്ടു (കേ. രാ.) വിരുദ്ധമിതു നിന്ദ്യം ആകയും ഉണ്ടു (കേ. രാ.) ഞങ്ങൾ ബ്രാഹ്മണർ ആകയും ഉണ്ടു (കേ. ഉ. and besides we are Brahmans) 616, 6 കാണ്ക.

താളിളക്കം
!Designed By Praveen Varma MK!