Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

251. വരിക (വന്നു) TO COME.

1. This Verb denotes coming into existence, coming nearer and nearer, reaching the aim.

746. വരിക എന്ന സഹായക്രിയെക്കു ഉളവാക, അടുത്തുകൊണ്ടിരിക്ക, എത്തികഴിയുക എന്ന അൎത്ഥങ്ങൾ ഉണ്ടു. (ആക. 677, 10 കാണ്ക.)

1. IT IS THEREFORE MORE AUSPICIOUS THAN പോക F. I.

ഉത്ഭവാൎത്ഥബലാൽ പോകുന്നു എന്നതിൽ സിദ്ധി ഏറുന്നതു.
ഉ-ം കൊല്ലായ്‌വരും ഭാര. will be able to kill 657, 4; കൊന്നുപോകും will or may kill 745.
ആയ്‌വരിക 647. 491, 2. 509, 3. 546, 1 ഉ-ം കാണ്ക.
സ്വൎണ്ണമായ്‍വരാ അൎത്ഥാൽ എത്ര ആശിച്ചു പ്രയത്നിച്ചാലും it will not turn gold, desirable as this would be; സ്വൎണ്ണമായ്പോകാ അൎത്ഥാൽ തന്നാലേ it will not become gold.
[പ്രത്യാഹാരത്തിലും കാണാം ഉ-ം കൊണ്ടരാൻ, കൊണ്ടന്നു (കെ. രാ.)]
a.) ഉ-ം പണം ഉണ്ടായ്‌വരാ (no money will be got) ശാപത്തിന്നു ശക്തി കുറഞ്ഞു വരും (മേല്ക്കുമേൽ will diminish more and more) ബുദ്ധിശക്തിയും നന്നായി ഒത്തു വന്നിരിക്കെണം (വേ. ച. mind and the powers for action must be cultivated alike, till both be equal). നിന്നെ കാണായി വന്നതും ഇപ്പോൾ (ഭാര. I now fell in with thee) സല്പുമാന്മാരിൽ നീ മുമ്പനായ്വരിക (ഭാര.=മുൻപനാക become the first 657, 4.) ഒച്ച തിരിഞ്ഞു വന്നു (made out=recognized his voice) ഇറങ്ങി, കരേറി, ചേൎന്നു-വരിക. ചൊടിച്ചുവന്നു (became, grew angry) [കൂടുക 750. കാണ്ക.)
b.) പടുവിനയൎത്ഥവും (642, b.) പ്രാപിക്കും.
ഉ-ം നിറഞ്ഞുവന്നു, ആശ്വസിച്ചുവന്നു. തിങ്ങിവന്നു (രോമ. ൧, വൻ having been filled=full). അറിഞ്ഞുവന്നു (became, was known).
നിയോഗമായി വന്നത്
c.) ഓരോ ഹേതുക്രിയകൾക്കു അകൎമകാൎത്ഥത്തെ ഉറപ്പിച്ചു കൊടുക്കും 303. കാണ്ക.

താളിളക്കം
!Designed By Praveen Varma MK!