Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

239. വിടുക (വിട്ടു) TO LEAVE, LET.

This Auxiliary denotes the close of an action, the separation from, the doing through another.
731. വിടുക എന്നതു ക്രിയാസമാപ്തി, വേർപാടു, ആരാ നെക്കൊണ്ടു ഒരു കാൎയ്യം ചെയ്യിക്ക (=അയക്ക ഉ-ം പറഞ്ഞയക്ക) എന്നിവ കുറിക്കുന്നു.
1. ഉ-ം കൂപത്തിൽ തള്ളിവിട്ടാർ (ഭാര=തള്ളുകയും അതിൽ വിടുകയും ചെയ്തു 507.) ചൊല്ലിവിട്ടവസ്ഥകൾ എന്തു? (ഭാര.=അറിയിച്ച.). എന്തൊന്നു ചൊല്ലിവിട്ടതു? (what is your commission?) ഞങ്ങളെ ചൊല്ലിവിട്ട കാൎയ്യം എന്തു? (sent for=വിളിപ്പിച്ച.). അമാത്യൻ തന്നു വിട്ടു (ചാണ. sent through). എഴുതിവിട്ടു (=എഴുതി അയച്ചു write off to one). പശുവെ തന്നുവിടാന്തക്കവണ്ണം അരുളിച്ചെയ്തു (കോ. കേ. ഉ. to give over to).
കേമം കൂടുന്നതിന്നു: അഴിച്ചുവിട്ടു (untied) ഇറക്കിവിട്ടു (let down) ഇളക്കി വിട്ടു (stirred up).
2. (With Negative Adverbial Participle) മറവിനയോടു.
ഉ-ം അടിക്കാതെ വിട്ടേച്ചാൽ (if you leave off) പറയാതെ വിടുകകൊണ്ടു=പറയായ്കകൊണ്ടു.
3. (Contr:) പ്രത്യാഹാരത്തിൽ (86. കാണ്ക) ഉ-ം ചൊല്ലൂട്ടതു (ചാണ.)

താളിളക്കം
!Designed By Praveen Varma MK!