Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

225. IT SIGNIFIES ALSO CONFESSEDLY, AVOWEDLY, UNDENIABLY TO SHOW, THAT A STATEMENT IS ACCEPTED AS TRUE BY THE SPEAKER AND HEARER, TO INTRODUCE A QUOTATION OR TO MAKE KNOWN SOMETHING BEYOND DOUBT.

ലോകസമ്മതമായതോ താൻ വിശ്വസിച്ചു വായിച്ചു കേട്ട വയോ അറിയിച്ചാൽ നിശ്ചയാൎത്ഥമാം.
ഉ-ം ഭാൎയ്യയേയും ജാരനേയും ശിരസ്സിൽ വഹിച്ചു പോൽ (715, 5 ഇടച്ചിഉപമേയം did not even a carpenter carry etc.? a general truth proved by a generally accepted instance). നൃപൻ പണ്ടെങ്ങാനും കൊടുത്തു പോൽ വരം- അതു വേണ്ടിപ്പാനായിവൾക്കു മിത്രനാൾ അവകാശമില്ലാത്തിരുന്നു പോയി പോൽ- അവൻ സത്യദോഷങ്ങൾ ഭവിക്കും എന്നേവം ഭയപ്പെടുന്നു പോൽ (കേ. രാ. strange, that she should have gained that gift and not claimed it . . . . of course he is now afraid etc.) വസ്ത്രം പകരുന്നപ്പോലെ പോൽ ഇഹഗാത്രം (പദ്യം=നൂനം) കിട്ടും പോൽ (=സംശയമില്ല‌) തേജസ്സിന്നു മൂന്നു പോൽ ഗുണങ്ങളും (=സമ്മതമാംവണ്ണം Tejas has confessedly three qualities).
=for; എങ്ങനെഎന്നാൽ ആകയാൽ, ആകക്കൊണ്ടു.
ഉ-ം രണ്ടാമതും ദമയന്തീസ്വയംവരം ഉണ്ടു-പൂൎവ്വഭൎത്താവിൻ്റെ വാൎത്ത പോലും ചെറ്റും കേൾപാനും ഇല്ല പോൽ—അന്യഭൎത്താവിനെ പ്രാപിക്ക എന്നതും വിധിയുണ്ടു പണ്ടു പോൽ (നള.) ഇവിടേക്കു വന്നത് നന്നല്ല-കണ്ടകൻ പോൽ വരുന്നേരം ഞങ്ങൾ മണ്ടിത്തിരിപ്പാൻ സമൎത്ഥരല്ലോ മന്ദസഞ്ചാരി ഭവാൻ (പ. ത.)
കഥാമുഖത്തു=എങ്കിലോ 706 ഉണ്ടു പോൽ (പ. ത.)
=എന്നു: ഉടനേ വരേണം പോൽ [you are ordered (not by me) to come at once]
3. പോലും at least, even is used with Positives and chiefly with Negatives.
719. ഉം അവ്യയം ചേൎത്താൽ:
1. (Neg:) വിശേഷിച്ചു നിഷേധത്തിൽ ക്ലിപ്താൎത്ഥമുള്ള എങ്കിലും (708) ജനിക്കും.
ഉ-ം അക്ഷരം പോലും അറിയുന്നില്ല (വേ. ച. not even) അങ്ങാടിയിൽ പോലും ഇല്ലാത്തൊരൌഷധം (പ. ത.) ഭക്ഷിപ്പാൻ പോലും കഴികയില്ല-ചിന്തിക്ക പോലും ഇല്ല (പദ്യ. not in the least).
2. (Pos:) തിട്ടമായ പ്രയോഗത്തിൽ ഉം അവ്യയാൎത്ഥം ഉളവാം.
ഉ-ം വിന്ധ്യനെ പോലും വഹിക്കുന്ന മല്ലനും (നള=വിന്ധ്യനേയും). പവനന്നു പോലും മതി പതറുന്തരം നറത്തിനാൻ തേർ (രാ. ച.) ഇന്നു പോലും ഉരുകുന്നുതുള്ളിൽ (=എനിക്കു മനത്തണ്ടിൽ ഇന്നും ഉരുക്കുന്നിതേ. രാ. ച.) പണ്ഡിതന്മാൎക്കുപോലുമുള്ള ശീലം (ഭാര.) ഇത്തിരി പോലും കൃപയുണ്ടെന്നു വരികിലും (കേ. രാ.) 836 കാണ്ക.
3. (After Conditionals) സംഭാവനകൾക്കു പിൻ നിന്നാൽ അനുവാദകാൎത്ഥം ഉണ്ടാകും.
ഉ-ം ഒട്ടുനാൾ ചെന്നാൽ പോലും (പ. ത=ചെന്നാലും although). മുന്നമേ വന്നാൽ പോലും ദുൎല്ലഭം കന്യാരത്നം പിന്നെ എന്തിപ്പോൾ ചൊന്നാൽ (നള. already formerly, she was not to be gained, how much less now).
4. (Double) ഇരട്ടിച്ചാൽ=എങ്കിലും എങ്കിലും; ഓ ഓ 830.
ഉ ം മൂവാൾക്കു പോലും മുത്തതിറ്റാൾക്കു പോലും (whether, or).

താളിളക്കം
!Designed By Praveen Varma MK!