Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

223. THE OLD INFINITIVE പോല GOVERNING THE ACCUSATIVE OR NEUTER NOMINATIVE.

നടുവിനയെച്ചമായ പോലെ, പോലവേ, പോല എന്നതിനോടു ദ്വിതീയയോ അവസ്ഥാവിഭക്തിയോ ആശ്രയിച്ചു നില്ക്കുന്നു. ഇതിനാൽ മിക്ക ഉപമാനങ്ങൾ സാധിക്കുന്നു. രണ്ടു നാമങ്ങൾ്ക്കെങ്കിലും രണ്ടു വാചകങ്ങൾ്ക്കെങ്കിലും ഉപമാനം നടന്നാൽ, ഒന്നാമത്തിൽ നാമോപമാനം രണ്ടാമത്തിൽ ക്രിയോപമാനം കാണും. നാമോപമാനത്തിൽ ഉപമേയമായ തത്വമോ ഗുണമോ പ്രസിദ്ധത നിമിത്തം കാണിക്കാറില്ല; അപ്രകാരം തന്നെ ക്രിയോപമാനത്തിൽ ഉപമേയത്തിന്നു വേണ്ടുന്ന ക്രിയ ഉപമിച്ചത്തിൽ മാത്രം പറയാറുള്ളു. ഇങ്ങനെ ഏറിയ അദ്ധ്യാരോപങ്ങൾ ഉണ്ടാകും.
ഉ-ം മീശയും സൂചി പോലെ (അൎത്ഥാൽ യമൻ്റെ like മീശ സൂചിഎന്നിവറ്റിൻ കൂൎമ്മത തമ്മിൽ ഒത്തു നോക്കുന്നു. അൎത്ഥാൽ: സൂചികൂൎത്തിരിക്കും പോലെ മീശയും കൂൎത്തത് — നാമോപമാനം). വഴിപോലെ (regularly, properly=ക്രമമായി). കല്പനപോലെ കേട്ടു നടന്നോളം (according to the command you will give=കല്പിച്ചവ ഏവ അവറ്റെ തന്നെ ചെയ്യും ഇല്ലിവൻ പോലെ ആരും (കേ. രാ.) നിത്യവും ധരണീശ ഭൎത്താവായതു തനിക്കീശ്വരൻ എന്ന പോലെ ബുദ്ധിയിൽ ഇരിക്കെണം (വേ. ച. 740, 2. b. she must always bear in mind (such thoughts as) that her husband is etc. 669, b. ഉപ=ഈശ്വരൻ എന്നു=ആകുന്നു എന്നു=ൟശ്വരനായി ഇതിൽ തത്വം അഥവാ ഗുണം ഉപമിച്ചത്) മൂന്നു യുഗം പോലെ തോന്നി നമുക്കതു (നള. as=നീണ്ടതു പോലെ=യുഗം എന്നു) ഇങ്ങനെ രണ്ടു നാമങ്ങൾ്ക്കുള്ള ഉപമാനം. വഴി, മൎയ്യാദ, കല്പന പോലെ മുതലായവ അവ്യയങ്ങൾ ആയ്പോയി.
a. Where the comparison is not between two Nouns, but between two Propositions എന്ന പോലെ is generally required.
714. രണ്ടു നാമങ്ങൾ്ക്കല്ല രണ്ടു വാചകങ്ങൾ്ക്കു ഉപമാനം നടക്കേണ്ടുകിൽ എന്ന പോലെ 700 എന്നതും സാധാരണ ഉപമാനവാചിയത്രേ.
1. ഉ-ം ദൎപ്പേണ കൊന്നാനവരെ ദുരാത്മാസൎപ്പാരി സൎപ്പങ്ങളെ എന്ന പോലെ [കൃ. ഗാ. the tyrant killed them, as the Ichneumon (does) the snakes=സൎപ്പങ്ങളെ കൊല്ലും പോലെ, ചെയ്യുമ്പോലെ—]. പണ്ടുതാൻ വാമനൻ എന്ന പോലെ (കൃ. ഗാ. പൂൎവ്വവാചകം ഊഹിക്കേണ്ടു. as he formerly did in the shape of V.) ഇതു ശുദ്ധക്രിയോപമാനം.
ഷഷ്ഠി ഒഴിഞ്ഞുള്ള വിഭക്തികൾ്ക്കു എന്ന പോലെ പറ്റും: കത്തിയാൽ എന്നപോലെ, മലയിൽനിന്നു എന്നപോലെ, വീട്ടിൽ എന്നപോലെ, കാട്ടിലേക്കു എന്നപോലെ, വെയിലത്തു എന്ന പോലെ ഇത്യാദി.
2. But പോലെ itself is sufficient in many expressions ആകിലും തനിച്ച പോലെ പല വാചകങ്ങൾ്ക്കു മതി. പഴഞ്ചൊൽ മുതലായ സംക്ഷിപ്തവദനത്തിൽ ഉത്തരവാചകമേ കാണാം. പ്രഥമയോടു:
a.) Nominative. ഉ-ം വെള്ളം കണ്ട പോത്തു പോലെ (പഴ.) പൂകി മേഘത്തിന്നുള്ളിൽ നൽതിങ്കൾ പോലെ (കൃ. ഗാ.=പൂകുംപോലെ 715, 4.) ഹംസങ്ങൾ ചാരത്തു കാകൻ പോലെ (കൃ. ഗാ. his approaching them was like the crow following the swans=ചെല്ലും പോലെ). എള്ളിൽ എണ്ണ പോലെ-മുകു.=എള്ളിൽ എണ്ണ ഉള്ളിലുള്ളതു പോലെ-മുകു. God is in the world as the oil in the Sesam= ഇരിക്കും പോലെ).
ഗുപ്തസപ്തമി: വീരാടപുരം പോലെ വേണ്ടും പദാൎത്ഥങ്ങൾ ൟ പുരത്തിൽ (=കോഴിക്കോട്ടിൽ) ആയ്വന്നു (കേ. ഉ. പുരത്തിൽ എന്ന പോലെ).
b.) Accusative. ദ്വിതീയയോടു നിന്നാൽ സകൎമ്മകങ്ങളാലുള്ളത് ന്യായം തന്നെ. ഉ-ം അവനെ ഉണൎത്തിനാർ ദശരഥനെപ്പോലവേ (കേ. ഉ.=ഉണൎത്തിയതു പോലെ as they formerly did D.) സ്വമാതാവെ പോലവേ—നിന്നെ പരിശുശ്രൂഷിച്ചാൻ (കേ. രാ.) ൟരണ്ടു ദ്വിതീയ കാണും.
അകൎമ്മകങ്ങൾ ഉണ്ടായിട്ടും രണ്ടു ചതുൎത്ഥികൾ്ക്കു പകരം ഒന്നുചതുൎത്ഥിയും മറ്റേതു ദ്വിതീയയും ആയാൽ കനത്ത അദ്ധ്യാരോപം ഭവിച്ചു.
ഉ-ം ബാലകന്മാരെ പോലേ ചാപല്യം ഉണ്ടായ്‌വരും [വേ. ച. a flickleness like (that of) boys comes over old men=ബാലന്മാൎക്കു ചാപല്യം ഉണ്ടാകുന്നത്
പോലെ വൃദ്ധന്മാൎക്കും ചാപല്യം ഉണ്ടായ്‌വരും.=ബാലന്മാൎക്കെന്ന പോലെ, ബാലന്മാൎക്കുള്ളത് പോലെ]. അമ്പു വന്നീടും ബാലിയെ പോലേ (കേ. രാ.=ബാലിക്കു വന്നതു പോലെ). ജന്തുക്കൾ്ക്കു വേദനകൾ കാണേണം തന്നേപ്പോലെ (animals feel pains as well as ourselves=തനിക്കു എന്ന പോലേ). നിണക്കും എന്നേപ്പോലേ വരിക ഇനിമേലിൽ (ഭാര. മരിക്കുന്നവൻ്റെ ശാപം).
ചൂട്ട കണ്ട മുയലിനെ പോലെ (പഴ.=മിരണ്ടോടുമ്പോലേ) ഇതിന്നു രണ്ടു പ്രഥമകൾ വേണുന്നു.
c.) Dative. ചതുൎത്ഥിയോടു: സീതക്കു പോലവേ ഭയം നിണക്കും ഉണ്ടായി (കേ. രാ.) ഇങ്ങനെ ചതുൎത്ഥി ഉണ്ടു മുതലായ അകൎമ്മകങ്ങളാലുള്ള ഉപമാനത്തിന്നു കൊള്ളാം.
1. സൂചകം: വടക്കു: നിന്നേ പോലേത്ത കള്ളനില്ല. ഇതു പോലേത്തനുണ ഉണ്ടൊ? (പറയാമോ?) അവനെ പോലേത്തവൻ ഉണ്ടോ? എന്നും മറ്റും കേൾ്ക്കുന്നു. പോലേതു 715 കാണ്ക.
2. സൂചകം: ആശ്രിതാധികരണത്തിൽ ഓരോക്രിയകൾ്ക്കുള്ള അധികാരത്തെ കണ്ടു, മേൽ പറഞ്ഞത് തെളിയും.—861 അദ്ധ്യാരോപം കാണ്ക. ഉപമേയം മിക്കതും ഉത്തരവാചകമായാലും പൂൎവ്വവാചകമായും നടക്കും. (685. 688, 10. 11. ഉപമേയം)
b. പോലേ is often treated as Noun.
715. പോലേ എന്നതു പലപ്പോഴും നാമത്തിനുള്ള സ്ഥാനമാനങ്ങളെ അനുഭവിക്കുന്നു (വണ്ണം ആറു എന്നപോലെ 594, 3. 12.)
1. അപ്പോലെ (ഹ. ന. കീ=അതു പോലെ. കേ. രാ.) ഇപ്പോലെ അല്ലയായ്കിൽ (മ. ഭാ. - മറ്റെല്ലാം ഇപ്പോലെ-ക. സാ=ഇതുപോലെ മ. ഭാ.) 125 അ-ഇ-കാണ്ക.)

2. ഒക്കയും ഒരു പോലെ (all the same എന്നാൽ കൃഷ്ണഗാഥയിൽ: നരിയും പന്നിയും ഒന്നും പോലെ ആയി.) (136)

3. ഭൂതപേരെച്ചത്തോടും as if
എന്നപോലെ (700. 714.) നഞ്ചു തിന്നപോലെ (as if); പേടിച്ചപോലെയങ്ങോടിനാൻ (കൃ. ഗാ. ran feigning to be afraid=as if). ഒത്തപോലെ (according to ones wish) അവിടവിടെ അഴിഞ്ഞപോലെ according to the customs of different places.
തുലാവൎഷം നല്ലപോലെ ഉണ്ടാകയും (തി. പ.)

4. ഭാവിപേരെച്ചത്തോടും 594, 9.
ഉള്ളപോലെ. പണ്ടുള്ളപോലെ (ചാണ. as formerly) ഇടിമുഴങ്ങുമ്പോലെ; കത്തുന്ന തീയിൽ നെയ്പകരുമ്പോലെ (പഴ.) ചെന്നു പൂകും പോലെ (കൃ. ഗാ. അൎത്ഥാൽ ശിഷ്ടന്മാർ. as, the righteous enter heaven).

5. ക്രിയാനാമത്തോടും (നപുംസകം) നില്ക്കും 594, 9.
ഉ-ം It is the same with wickedness as with good action, they will be rewarded alike: ദുഷ്ടസുകൃതങ്ങൾക്ക് ഒത്തതു പോലെ ഭുവി (കൎമ്മങ്ങൾക്ക് ഒത്തപോലെ according to his deeds). കണ്ടതുപോലെ (=കണ്ടപോലെ കേ.രാ.) ഇല്ലാത്തത് പോലെ (as if it did not exist) ഇടച്ചി രഹസ്യകാരർ രണ്ടാളെ രക്ഷിച്ചതു പോലെ (you may accomplish wonders with presence of mind, as for instance, the case of a shepherdess proves, who saved).

6. ദ്വിതീയയല്ലാത്ത ഏകാരത്തോടും (ഉറ്റസമാസത്തിൽ.)
മുന്നെപ്പോലെ; പണ്ടേപ്പോലെ (=മുന്നേവണ്ണം. കേ. രാ.). മുമ്പിലേപ്പോലെ (കൈ. ന., ഗണി.). മുന്നമേപ്പോലെ രക്ഷിച്ചു കൊൾ്ക (കൃ. ഗാ.). രണ്ടാമതിങ്കലേ പോലെ (ഗണി.)
ക്രിയാനാമമായിട്ടു: മുമ്പിലേ പോലേതു തന്നേ (ഗണി.) 714, 2, c. സൂചകം കാണ്ക.
C. Surrogates for this use of പോലേ.

716. ഇതിന്നു പകരമുള്ള ഉപമാവാചികൾ ആവതു: 1. ഓളം (522. 592, 10. 593, 1. 594, 4 ഉപമേയം.) സന്തോഷം ഇന്നും ഉണ്ടായില്ല അന്നേയോളം (കൃ. ഗാ.). പരുത്തിയോളം നൂൽ വെളുക്കും (പഴ.) ഒരു ധൎമ്മം പോലും സത്യത്തോളം വലുതായില്ല (കേ. രാ.) എണ്ണയോളം പാലും കൊൾ്ക (വൈ. ശാ. as much milk as). എന്നോളം പാപം ചെയ്തിട്ടാരുമില്ല. (ഉ. രാ.). എന്നോളം ധന്യരില്ല (കൃ. ഗാ.).ദ്യൂതത്തോളം നിഷ്ഠുരം ഒന്നും ഇല്ല (നള.). ബ്രാഹ്മണരോളം മഹത്വമില്ലാൎക്കുമേ (ഭാര.). ഭവാനോളം ജ്ഞാനം ഇല്ലാൎക്കും (പ.ത.) കുന്നോളം പൊന്നു.
2. കണക്കേ 594, 5 ഉപമേയം.പ്രഥമ: താംബൂലരസം കണക്കേ (കൃ. ഗാ.). ഗുദശില—മണികണക്കേ ഉളവാം പീലിക്കൺ കണക്കേ നിറമാകും ഇടത്തേപുറം (വൈ. ശാ.) കാറ്റുകണക്കേ മണ്ടി (കേ. രാ.)എന്ന കണക്കെ: രുദ്രൻ സംഹരിക്കുന്നതെന്നകണക്കെയും (ഭാര. and like the manner in which S. destroys). ഭിന്നമായെന്നകണക്കേ. വിളങ്ങുന്നു (കൃ. ഗാ.). വള്ളിക്കുറപ്പു മരം എന്നകണക്കേ (പാട്ടു.) ദ്വതീയ: നിന്നേക്കണക്കേ മഹത്താം അതിക്രമം ഇന്നിനിക്കില്ല; സിംഹത്തെക്കണക്കെ; സന്തതി നിൎമ്മാല്യത്തെക്കണക്കെ ഉപേക്ഷിച്ചാൾ (ഭാര. she rejected her offspring like the offal of sacrifice). നിന്നെക്കണക്കൊരു വീരൻ ഇല്ലെങ്ങുമേ (പ. രാ.)ഇരട്ടിച്ച ഉപമാനം: നിന്നെക്കണക്കേ മറ്റിത്ര ബലവാന്മാരായില്ലേ ഒരുത്തരും (ഉ. രാ. there is none so powerful as thou) നിന്നേക്കണക്കേ സദൃശനായാരെയും ഞാൻ മറ്റു കണ്ടില്ല (ഭാഗ.)കണക്കനേ: (പ. ത.) മിത്രങ്കണക്കിനെ തോന്നിക്കും; ശസ്ത്രങ്ങളെ മൂൎച്ച എന്ന കണക്കിനേ (കേ. രാ.)ദ്വിതീയ: തന്നെക്കണക്കിനേ ഏവനും ഇല്ല; ഉച്ചരിച്ചീടുവാൻ ശക്തിയുമില്ലിവൾക്കു എന്നെ കണക്കിനേ(=അനേ വേണ്ടതു കേ. രാ.)പേരെച്ചത്തോടു: കൂറ്റൻ മഴ സഹിച്ചീടും കണക്കിനേ (കേ. രാ.) ശരീരം എല്ലാടവും സൂചികൊണ്ടു കുത്തും കണക്കേ വരും (വൈ.ശാ.). പോർ ചെയ്ത കണക്കെ (594, 5)—; നാണം ചുമന്നു കനത്തകണക്കേ തന്നാനനം താഴ്ത്തിനാൾ (കൃ. ഗാ. let her face sink as if oppressed by shame).
രസം മുന്നേക്കണക്കേ ശോധിച്ചു (വൈ. ശാ.)
3. ഞായം (എന്നു മുതലായ മുൻവിനയെച്ചങ്ങളോടു)നല്കിനാൻ പട്ടാങ്ങു ചെയ്യുന്നോർ എന്നു ഞായം (കൃ. ഗാ. kept his promise like those, that keep his word). മൈ മറന്നീടിനാൾ ചിന്തിച്ചതേശുമ്പോൾ എന്നു ഞായം (കൃ. ഗാ. as is commonly the case, when a long entertained wish is at once gratified). പിന്നാലെ ചെല്ലുന്ന വൈരിയെ കണ്ടിട്ട-യാദവന്മാർ തേരും തിരിച്ചു മടങ്ങിനിന്നു-വീരന്മാർ അങ്ങിനെ ചെയ്തു ഞായം (കൃ. ഗാ=ചെയ്യും കണക്കേ). മാറ്റേറിപ്പോയോരുനല്പൊന്നു നന്നായി കാച്ചിനാൽ എങ്ങിനെ വന്നു ഞായം (കൃ. ഗാ.) മുറ്റും തപോബലം കൊണ്ടു വരങ്ങളെ മറ്റു പലരും വരിച്ചു ഞായം പുരാ ഞാൻ മമ ബാഹുബലം കൊണ്ടു വാങ്ങുന്നു കാമ്യങ്ങളായ വരങ്ങൾ (ഉ. രാ. as formerly many obtained gifts by penance, so I by force).
4. തരം: അരമതിയോടു തരമായ അമ്പു (രാ. ച.) 594, 7. ഉപമേയം
5. നേർ: മഴയിൻ നേർപകഴികൾ; മാമുകിൽ വാരികൾ ചൊരിയുമന്നേർ ചൊരിന്തനൻ (രാ. ച.) സമാസരൂപം കാണ്ക (521. ഉപ.)
6. പടി: വന്മലയിന്നു നദി ഒഴുകും പടി-വന്നൊഴുകി ഖരൻ മെയ്യിന്നു ചോരകൾ (കേ. രാ.) 594, 8 ഉപമേയം.
7. വണ്ണം: മുന്നേവണ്ണം തന്നേ വാഴുക നീ. (ഭാര.) 594, 12 ഉപമേയം
8. തകും (ഭൂതപേരെച്ചം) 801, 5 കാണ്ക.
9. ഒത്ത (ഒക്കുന്നു): പച്ചക്കല്ലൊത്ത തിരുമേനി (പട്ടു‌)
10. എന്നു 692 കാണ്ക.

താളിളക്കം
!Designed By Praveen Varma MK!