Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

210. പിൻവിനയെച്ചം THE FUTURE ADVERBIAL.

696. Is very rare പിൻവിനയെച്ചം എത്രയും ദുൎല്ലഭമത്രെ.
ഉ-ം അനുവദിച്ചു ധൃതരാഷ്ട്രർ കുലനാശം എന്മാനായി (ഭാര. Dhr. agreed to it, but it will be perceived, the consequence was the distruction of his family). ശിരോമണി കൊണ്ടുപോകേണം എന്മാൻ വന്നിതു ഭീമൻ (ഭാര. came for the purpose of) അരുതെന്മാനരുൾ ചെയ്തു (ഭാര.) വീണു പോകയില്ല എന്മാനില്ല, കൊല്ലും എന്മാനുമില്ല (കേ. രാ.) ആചാരമല്ലെന്മാൻ എന്തു മൂലം (കൃ. ഗാ.) രണ്ടു ക്ഷേത്രങ്ങളും തുല്യാകാരങ്ങൾ എന്മാൻ ഹേതുവാകുന്നതു (ഗണി reason, why both figures are equal) ചെയ്യേണം എന്മാനില്ല (it does not follow, that you must do it).

താളിളക്കം
!Designed By Praveen Varma MK!