Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

206. COMPOUND VERBS WITH ആക AND ആക്ക (APPENDIX). Other Verbs of a general meaning may supplant there auxiliaries.

677. അനുസൂചകം: ആക, ആക്ക എന്നിവ സമാസക്രിയകൾക്ക് കൊള്ളിക്കിലും സാധാരണാൎത്ഥ ക്രിയകളെ പകരം ചേൎക്കാറുണ്ടു (407 — 409. 643, d. 646 — 650 ഉപമേയം.)
1. ആക എന്നതിന്നു പകരം നില്പതു:
1. എടുക്ക: കോളെടുക്ക. ഈ കൈ വേദന എടുക്കുന്നു.
2. കൂടുക: (406,): അടി കൂടി (=അടിച്ചു).
3. കോലുക: താപം കോലും (കൃ. ഗാ.)
4. കൊള്ളുക: (722-726) മനുജന്മാർ നയനങ്ങൾ കൊതി കൊള്ളും തിരുമേനി (കൃ. ഗാ.) മഞ്ചാടി നിറം കൊള്ളും വായി (കേ. രാ. red with) ഇഴുകൊണ്ടു (നള= ഇഴുകി).
5. തുടങ്ങുക: (585, a. ഉപ.) മുറ-മുറയിട്ടു-മുറാമുറയായി തുടങ്ങി (ഭാര.) കാമവൈരിയെസ്സേവ തുടങ്ങിനാർ (ശി. പു.) ഉറക്കം, വനവാസം തുടങ്ങി (ഭാര.) ലോഭം തുടങ്ങുന്ന (നള.)
6. തുടരുക: അസ്ത്രപ്രയോഗം തുടൎന്നു (ഭാര.) സ്വൈരമായുറക്കം തുടൎന്നാൻ (പ. ത.)
7. തേടുക: ക്രോധം തേടിനാൻ (ചാണ.)
8. പൂണുക: അവളിൽ മോദം പൂണ്ടാൻ.
9. പെടുക: (638) ദക്ഷിണകരത്തെ പിടിപ്പെട്ടാൻ (ഭാര.)
10. വരിക: (407. 746.) നിൎവ്വാണലാഭം കഴിവരാ; എൻ ആലോകനം സംഗതി വന്നുതേ (നള.)
11. സംസ്കൃതത്തിൽ: ഏകീഭവിക്ക=ഏകമാക, പ്രത്യക്ഷീകരിക്ക=പ്രതൃക്ഷമാക മുതലായവ പ്രസിദ്ധം.

678. 2. ആക്ക എന്നതിന്നു പകരം പ്രയോഗിപ്പതു.
a. 1. ആചരിക്ക (616, 3) കാൎയ്യവിചാരങ്ങൾ ആചരിച്ചാൻ (കൃ. ഗാ.)
2. ഇടുക (727. 728) തഴയിടുക (=തഴെക്കുക-വൈ. ശാ.) വേറിടുക (= വേറാക്ക) ഇത്യാദി.
3. കൂട്ടുക (408, 750.) താഡനം കൂട്ടുവൻ (പ. ത.) വലികൂട്ടി (ഭാര.)
4.വിശേഷിച്ചു ചെയ്ക (408, 679.) രാജ്യം സ്വാധീനം ചെയ്തു കൊണ്ടു (=സ്വാധീനം ആക്കി). ഉത്സവം (ഉത്സവത്തിൻ്റെ) മുടക്കം ചെയ്ത (ചാണ.) പാലനം ചെയ്ക (= പാലിക്ക). വീടുപണിചെയ്ക (= പണിയുക).
അവൻ്റെ പുത്രനായി ജന്മം ചെയ്തേൻ. ദുഷ്കൎമ്മം ചിന്ത ചെയ്യാതെ (ഭാര.) അവനെ കനിഞ്ഞാശ്ലേഷം ചെയ്തു (ഭാര.)
നടുവിനയെച്ചങ്ങളോടും നില്ക്കും 616, 1. ഉ-ം ഉറക്കം ഇളെക്കയും വിശപ്പു പെരുക്കയും ഉറക്കെ നടക്കയും ചെയ്കയാൽ തളൎന്നു (ഭാര.) വില്ക്കയോ വാങ്ങുകയോ ചെയ്താൽ.
നടുവിനയെച്ചത്തിൽനിന്നു ദൂരപ്പെടുകിലും ആം. ഉ-ം. വിഷം കൊടുക്കയും ആലയം ചുടുകയും ദൈവത്തെ നിനയാതെ ചെയ്തീടും ദുഷ്ടൎക്ക എല്ലാം (വില്വ.)
In Poetry this compound Verb is dissolved and the Noun joined to ചെയ്ക may govern other Nouns in the Genitive or Dative. പദ്യത്തിൽ ആക്ക കൊണ്ടുള്ള സമാസക്രിയകളെ അഴിച്ചിട്ടു, ചെയ്ക എന്നതോടു ചേരുന്ന നാമം ഓരോ നാമങ്ങളെ ഷഷ്ഠി ചതുൎത്ഥികളിൽ അധികരിക്കും. (ഷ.) സോദരിതന്നുടെ തോഷത്തെ ചെയ്‌വാൻ (കൃ. ഗാ. to rejoice the sister=സോദരിയെ തോഷമാക്കുവാൻ) ദേവകിതൻകുല ചെയ്‌വതിനയി (കൃ. ഗാ.) ദാനവൻ്റെ വാരണം ചെയ്‌വാൻ (കൃ. ഗാ. to stop) (ച.) അഭിഷേകം ചന്ദ്രകേതുവിനു ചെയ്തു (ഉ. രാ.) ധൎമ്മത്തിൻ്റെ പാലനം ചെയ്‌വാൻ (ഭാഗ. ഷ.)
5 ധരിക്ക: കാളിയൻ്റെ മൂൎദ്ധാവിങ്കൽ പലവട്ടം നൃത്തം ധരിച്ചതു (വില്വ.)
6 വരുത്തുക (408)
7 വെക്ക (408) ഇവ തെളിവെച്ചു; ഇവ വേവു വെച്ചു (വൈ. ശാ.) സ്തുതിക്കയും വെച്ചിഴുക്കയും (ദേ. മാ.)
679. b. The Sanscrit Participle Passive is in Poetry sometimes found for the Verbal Nouns സംസ്കൃത കൃദന്തങ്ങൾ പദ്യത്തിൽ ചിലപ്പോൾ ക്രിയാനാമങ്ങൾക്ക് പകരം നില്ക്കും.
ഉ-ം അൎത്ഥം ദത്തം ചെയ്തു (ഹോര.-11 പണം ദാനം ചെയ്തു എന്നതിനു പകരം 703, d.) ചിത്തം ഭവാങ്കൽ ന്യസ്തം ചെയ്തു (=ന്യാസം, സന്ന്യാസം gave over his heart to God). ഇങ്ങനെ 678, 4ലിലും ഇവിടെയും കാണുന്നപ്രകാരം ചെയ്ക എന്നക്രിയ ആക്ക എന്നതിൻ്റെ സ്ഥാനത്തെ ആക്രമിച്ചു പോയത്.
The more appropriate ആക്ക, used thus with Participles, is rarely found എന്നാൽ ആക്ക കൊണ്ടുള്ള സമാസം ഉചിതമായാലും നന്ന ദുൎല്ലഭമായിട്ടേ കാണ്മൂ.
ഉ-ം പതിനായിരം കാലാൾ — പതിനായിരം തേരും പതീതമാക്കീടുവൻ; (I shall daily prostrate 10,000 footsoldiers etc.) അസുരാദികളെ നഷ്ടമാക്കി (ഭാര.) അഗ്നിയിൽ മഗ്നനായി ശരീരം ഭഗ്ദ്ധമാക്കി (കേ. രാ.)
ആക എന്നതും കൊള്ളാം.
എവിടെക്കിന്നു യാതനായീടുന്നു (ഭാര=യാത്രയാക) ആഗതനായി (പ. ത.) 650, 1 കാണ്ക.

താളിളക്കം
!Designed By Praveen Varma MK!