Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

021. വിഭക്തികൾ The Cases.

106. സംസ്കൃതത്തെ അനുസരിച്ചു മലയായ്മയിൽ വിഭക്തികൾ (പെറ്റുമകൾ) ഏഴ എന്നു പറയുന്നു.
അതിൽ ഒന്നാമതു പ്രഥമ, കൎത്താവ എന്നു പേരുകൾ ഉള്ളതു; നേർവിഭക്തി എന്നും ചൊല്ലാം.
സംബോധനകൾ ആകുന്ന വിളി അതിൻ്റെ ഒരു വികാരം; ശേഷം എല്ലാം വളവിഭക്തികൾ അത്രെ.
107. The Oblique Cases. വള വിഭക്തികൾ ചില നാമങ്ങളിൽ പ്രഥമയോടു ഓരോ പ്രത്യയങ്ങളെ വേറുതെ ചേൎക്കയാൽ ഉണ്ടാകും (മകൻ-ഏ; വില്ലാൽ; കണ്ണ-ഇൽ)- ചിലതിൽ നേർവിഭക്തിക്ക ഒര ആദേശരൂപം വരും- (ഞാൻ-എൻ- ദേശം ദേശത്ത വീടുവീട്ടു കൺ- കണ്ണിൻ)
108. വളവിഭക്തികളുടെ വിവരം

1.) ദ്വിതീയ (കൎമ്മം) ഏ-പ്രത്യയം (താലവ്യാകാരവും മതി ഉ-ം കണ്ണനപ്പുകണ്ണു-കൃ-ഗ വാനച്ചുമന്തമല ര. ച.
2.) തൃതീയ (കരണം) ആൽ-പ്രത്യയം-അതിൻ്റെ ഭേദം സാഹിത്യ വിഭക്തി-ഒടു ഓടു-പ്രത്യയം (അങ്ങൊടു എന്നത അങ്ങിടയാകുന്ന സപ്തമി പോലെ പ്രയോഗം ഉ-ം അരചനുടൻ ര. ച.=ഒടു.
3.) ചതുൎത്ഥി (സമ്പ്രദാനം) കു-പ്രത്യയം. നേർവിഭക്തി താൻ, ആദേശരൂപം താൻ-ൻ-അന്തമായാൽ, കു-അല്ല-നു-പ്രത്യയം ഇഷ്ടം ഉ-ം നകൎക്കും നാട്ടിന്നും ര. ച.
4.) ഷഷ്ഠി (സംബന്ധം) ചതുൎത്ഥിക്കു തക്ക വണ്ണം (ഉടയ) ഉടെ (അതു-തു-ൟ രണ്ടു പ്രത്യയങ്ങളുള്ളതു-ഉ-ം താൻ, തന്നുടെ, തനതു) പിന്നെ തൻതു എന്നതു തൻ്റ എന്നാകും (62) ഉ-ം-തൻ്റനുജൻ. കേ-രാ അതിനോടു-ഏ-അവ്യയം നിത്യം ചേൎപ്പാറുണ്ടു (തൻ്റെ) ൟ-ൻറു-എന്നതിൽനിന്നു ചതുൎത്ഥിയുടെ രണ്ടാം പ്രത്യയമാകുന്ന-നു-എന്നതു ജനിച്ചതാകുന്നു.
5.) സപ്തമി (അധികരണം) ഇല്ലം ആകുന്ന-ഇൽ, കാൽ ആകുന്ന-കൽ, അത്തു-ഇടെ-ഊടെ-അകം-മേൽ-(മൽ)- കീഴ് മുതലായ സ്ഥലവാചികൾ പ്രത്യയങ്ങളാകുന്നു- (ഉ-ം- ദേശത്തിൽ, മലെക്കൽ, നെഞ്ഞത്തു-നെഞ്ചിടെ, മന്നിട. ര. ച. വാനൂടെ, നാടകം, വാന്മേൽ, വേൎമ്മലേത്തോൽ, പിലാക്കീഴ്.)
ഇൻ-തു-ൟ രണ്ടു പ്രത്യയമുള്ള ആദേശരൂപം കൂടെ സപ്തമിയുടെ വികാരം എന്നു ചൊല്ലാം (ദേശത്തു-ദേശത്തിൻ)
ഏ-കു-ൟ രണ്ടും ചേൎത്താൽ സ്ഥലചതുൎത്ഥി ജനിക്കും ദേശത്തിലേക്കു; ദേശത്തേക്ക; പണ്ടു ഇതില്ക്കു-രാ- ച- അടവില്ക്കായി- കേ-രാ)
6.) പഞ്ചമി-നിന്നു-എന്ന വിനയെച്ചം സപ്തമിയോടു ചേൎന്നിട്ടു പ്രത്യയമാം (ദേശത്തിൽ നിന്നു, ദേശത്തുന്നു-അവങ്കൽനിന്നു-അവങ്കന്നു-പുണ്ണുന്നു.)

താളിളക്കം
!Designed By Praveen Varma MK!